കളം കളം മലർമേളം

കളം കളം മലർമേളം നിറഞ്ഞ പൊന്നോണം
വികാരഭരിതം എൻ ഹൃദയം ഭവാന്റെ ചേവടിയിൽ
തൃമധുരമുതിരൂ നിറം കൂടുമെൻ അനുഭൂതികളിൽ
സമോദമെന്നിൽ വിളങ്ങൂ വിനോദകേളികൾ നീ
കളം കളം മലർമേളം നിറഞ്ഞ പൊന്നോണം

പിറന്നു ഞാൻ ധരണിയിൽനിൻ സ്വകാര്യ സേവികയായ് (2)
വളർന്നൂ നീയെൻ ഹൃദയം കവർന്ന മന്മഥനായ്
നിറഞ്ഞു യൗവനവും  നിൻ നഘേന്ദു ലാളിതമായ്
തുളുമ്പിയധരം  നിന്നമൃതം നുകർന്നു ചുംബിതമായ്
കളം കളം മലർമേളം നിറഞ്ഞ പൊന്നോണം

പദം പദം കൊലുസുകളിൽ വിളഞ്ഞു നിൻ നാദം
ദിനം ദിനം മിഴിയിണയിൽ തെളിഞ്ഞു നിൻ രൂപം
സുമംഗലീ തിലകം ഞാനണിഞ്ഞ നാൾ മുതലേ
പിറന്നു സുകൃതം മുജ്ജന്മം പകർന്ന സൗഭാഗ്യം

കളം കളം മലർമേളം നിറഞ്ഞ പൊന്നോണം
വികാരഭരിതം എൻ ഹൃദയം ഭവാന്റെ ചേവടിയിൽ
തൃമധുരമുതിരൂ നിറം കൂടുമെൻ അനുഭൂതികളിൽ
സമോദമെന്നിൽ വിളങ്ങൂ വിനോദകേളികൾ നീ
കളം കളം മലർമേളം നിറഞ്ഞ പൊന്നോണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalam kalam malarmelam

Additional Info

അനുബന്ധവർത്തമാനം