മഞ്ഞിൽ മേയണം

മഞ്ഞിൽ മേയണം മകരനിലാപ്പന്തല്
മുത്താൽ മെനയണം പൂവരങ്ങ് (2)
നാടൻ ചിന്തുകൾ നാദസ്വരം തകിലടി
മുന്നിൽ മിന്നണം നിലവിളക്ക്
അമ്പിളെത്തെല്ലാലേ മഞ്ചലൊരുക്കേണം
ചെമ്പകത്തുമ്പീ നിൻ ചിത്തിരക്കല്യാണം
മഞ്ഞിൽ മേയണം മകരനിലാപ്പന്തല്
മുത്താൽ മെനയണം പൂവരങ്ങ്

താനനാനന താനനാനന
താനനാനന താനനാനന

മുത്താരത്തോരണം തൂക്കണം
പല കുലവാഴ ചന്തങ്ങൾ ചമയണം
ആമാട പണ്ടങ്ങൾ പണിയണം
മുകിലാകാശം പൂമുണ്ടുകൾ നെയ്യണം
മച്ചിൻ പുറത്തുള്ള കൊച്ചു കുറുമ്പിയാം കുറുവാൽക്കുരുവീ
വെള്ളിത്തളികയും വെള്ളോട്ടുരുളിയും കടമായി തരുമോ
നിറനാഴി പുന്നെല്ലും പൂക്കുലയും തന്നാട്ടേ
ഊരു ചുറ്റും ഈറൻ കാറ്റേ

മഞ്ഞിൽ മേയണം മകരനിലാപ്പന്തല്
മുത്താൽ മെനയണം പൂവരങ്ങ്
നാടൻ ചിന്തുകൾ നാദസ്വരം തകിലടി
മുന്നിൽ മിന്നണം നിലവിളക്ക്
അമ്പിളെത്തെല്ലാലേ മഞ്ചലൊരുക്കേണം
ചെമ്പകത്തുമ്പീ നിൻ ചിത്തിരക്കല്യാണം
മഞ്ഞിൽ മേയണം മകരനിലാപ്പന്തല്
മുത്താൽ മെനയണം പൂവരങ്ങ്

മൂവന്തിക്കാവിലെ പുള്ളുകൾ
നറു നാടോടി പാട്ടെല്ലാം മൂളണം
ചേലോലും ചേമന്തിപ്പൂവുകൾ
ഒരു താലി പൂമാലയ്ക്കായി പൂക്കണം
കുഞ്ഞിക്കുടമണി മെല്ലെ കിലുക്കണ പുലരി പശുവേ
വെള്ളിക്കുടുക്കയിൽ തുള്ളിത്തുളുമ്പണം നിൻ പാൽ മധുരം
നാളത്തെ കല്യാണം നാടെങ്ങും ആഘോഷം
നിങ്ങളാരും പോരുന്നില്ലേ

മഞ്ഞിൽ മേയണം മകരനിലാപ്പന്തല്
മുത്താൽ മെനയണം പൂവരങ്ങ്
നാടൻ ചിന്തുകൾ നാദസ്വരം തകിലടി
മുന്നിൽ മിന്നണം നിലവിളക്ക്
അമ്പിളെത്തെല്ലാലേ മഞ്ചലൊരുക്കേണം
ചെമ്പകത്തുമ്പീ നിൻ ചിത്തിരക്കല്യാണം
മഞ്ഞിൽ മേയണം മകരനിലാപ്പന്തല്
മുത്താൽ മെനയണം പൂവരങ്ങ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
manjil meyanam

Additional Info

Year: 
2000
Lyrics Genre: 

അനുബന്ധവർത്തമാനം