തന്നനം പാടിവരാമോ - M

തന്നനം പാടിവരുമോ
താഴെയീ താരണീ മേട്ടിൽ
അൻപെഴും തോഴരൊത്താടാൻ
അമ്പിളിപ്പേടമാൻ കുഞ്ഞേ..

വെണ്ണിലാപ്പുത്തിലഞ്ഞിപ്പൂഞ്ചോട്ടിൽ
ഒന്നുചേർന്നാടിപ്പാടാൻ പോരാമോ?
മഞ്ഞുപെയ്യുമ്പോൾ മാറിലെച്ചൂടും
ചുണ്ടിലെത്തേനും പങ്കുവെച്ചീടാം
കൈതചൂടും പൊന്നിൻ നിന്റെ സൌരഭ്യം
വിണ്ണിനില്ലാ പൊൻ‌കിനാക്കൾ മണ്ണിനുണ്ടോമനേ

വെള്ളിലം കാടുപോലെ താഴ്വാരം
നല്ലിളം കാറ്റുചൊല്ലി പുന്നാരം
മാന്തളിർ നുള്ളാൻ മാങ്കനി വീഴ്ത്താം
തെന്നിളനീരിൻ തേൻ‌കുളിരേകാം
ദൂരെദൂരെ മണ്ണും വിണ്ണും കൈകോർക്കും
തീരഭൂവിൽ പാടിയേതോ മൺ‌കളിവീണ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thannanam പാടി - M

Additional Info

Year: 
2000

അനുബന്ധവർത്തമാനം