കവിളിലോരോമന
കവിളിലോരോമന മറുകുമായ് പൂർണ്ണേന്തു
അരികിലുദിച്ചപോലെ
കണ്ടുമറന്നകിനാവുപോലവൾ
കൊഞ്ചുംകിളിമകൾ പോലെ
കൊഞ്ചും കിളിമകൾ പോലെ
തുളസിക്കതിർ പോലെ
തുമ്പമലർ പോലെ
ഉയിരിൽ നറുമണം തൂകും
പരിശുദ്ധിയാണവൾ സാന്ത്വനമാണവൾ
മുറിവുകൾ തഴുകിത്തലോടും
എഴുതിരിയിട്ട വിളക്കു പോലെ
അതിൽ എരിയും നറുംസ്നേഹം പോലെ
ചുരുൾമുടിച്ചാർത്തിലെ ചെമ്പനീർപൂപോലെ
സുരഭിലം മാനസപുഷ്പം
സുഖദുഖരാശികളാകെവെ പങ്കിടും
സുകൃതത്തിൽ സാഫല്യം പോലെ
പ്രണയത്തിൻ സംഗീതധാര പോലെ
അവൾ മധുരമാം താരാട്ടുപോലെ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
kavililoromana
Additional Info
Year:
2000
ഗാനശാഖ:

