നസീബുള്ള പെണ്ണേ

നസീബുള്ള പെണ്ണേ നിന്റെ
നിക്കാഹിന്റെ നാള് വന്ന്
മധുരപ്പതിനേഴിൽ പുതുനാരിയായി നീ
നസീബുള്ള പെണ്ണേ
നസീബുള്ള പെണ്ണേ നിന്റെ
നിക്കാഹിന്റെ നാള് വന്നു
മധുരപ്പതിനേഴിൽ പുതുനാരിയായി നീ
നസീബുള്ള പെണ്ണേ
നസീബുള്ള പെണ്ണേ

ഖാസി വന്നു നിക്കാഹോതി
തോഴിമാര്‍ കളിയാക്കുന്നേ
കൈകൊട്ടിപ്പാട്ടുകള്‍ പാടുന്നേ
പനിനീര്‍ത്തുള്ളികള്‍ ചാറുന്നേ
പനിനീര്‍ത്തുള്ളികള്‍ ചാറുന്നേ
ഖാസി വന്നു നിക്കാഹോതി
തോഴിമാര്‍ കളിയാക്കുന്നേ
കൈകൊട്ടിപ്പാട്ടുകള്‍ പാടുന്നേ
പനിനീര്‍ത്തുള്ളികള്‍ ചാറുന്നേ
പനിനീര്‍ത്തുള്ളികള്‍ ചാറുന്നേ

നസീബുള്ള പെണ്ണേ
നസീബുള്ള പെണ്ണേ നിന്റെ
നിക്കാഹിന്റെ നാള് വന്നു
മധുരപ്പതിനേഴിൽ പുതുനാരിയായി നീ
നസീബുള്ള പെണ്ണേ

മണിയറവാതിലടയ്ക്കുമ്പോള്‍
മാരനെ നീ നോക്കൂല്ലേ
മാരനടുത്ത് വരും നേരം
കതകിന്റെ പിന്നിലൊളിക്കല്ലേ
കതകിന്റെ പിന്നിലൊളിക്കല്ലേ
മണിയറവാതിലടയ്ക്കുമ്പോള്‍
മാരനെ നീ നോക്കൂല്ലേ
മാരനടുത്ത് വരും നേരം
കതകിന്റെ പിന്നിലൊളിക്കല്ലേ
കതകിന്റെ പിന്നിലൊളിക്കല്ലേ

നസീബുള്ള പെണ്ണേ
നസീബുള്ള പെണ്ണേ നിന്റെ
നിക്കാഹിന്റെ നാള് വന്നു
മധുരപ്പതിനേഴിൽ പുതുനാരിയായി നീ
നസീബുള്ള പെണ്ണേ

മോതിരം വിരലിലണിയുമ്പോള്‍
മാരനെ നീ നോക്കൂല്ലേ
കുങ്കുമപ്പൂച്ചുണ്ടുകള്‍ കൊണ്ടൊരു
പുഞ്ചിരിയും നല്‍കൂല്ലേ
പുഞ്ചിരിയും നല്‍കൂല്ലേ
മോതിരം വിരലിലണിയുമ്പോള്‍
മാരനെ നീ നോക്കൂല്ലേ
കുങ്കുമപ്പൂച്ചുണ്ടുകള്‍ കൊണ്ടൊരു
പുഞ്ചിരിയും നല്‍കൂല്ലേ
പുഞ്ചിരിയും നല്‍കൂല്ലേ

നസീബുള്ള പെണ്ണേ നിന്റെ
നിക്കാഹിന്റെ നാള് വന്ന്
മധുരപ്പതിനേഴിൽ പുതുനാരിയായി നീ
നസീബുള്ള പെണ്ണേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
naseebulla penne

Additional Info

Year: 
2005
Lyrics Genre: 

അനുബന്ധവർത്തമാനം