തംബുരു തഴുകുന്ന തെളിവാനമേ

തംബുരു തഴുകുന്ന തെളിവാനമേ
താരണി തിങ്കളെ തേടുന്നുവോ
സഞ്ചാര മേഘങ്ങള്‍ രാവിന്റെ മഞ്ചലിലേറി
ഷഹനായി മീട്ടുന്നുവോ ഷഹനായി മീട്ടുന്നുവോ
(തംബുരു തഴുകുന്ന തെളിവാനമേ)

സപ്തസ്വരങ്ങള്‍ കളഭം ചാര്‍ത്തും
നാദഗംഗാ സദസ്സില്‍
നീരദയാമിനി ശയ്യ വിരിക്കും
നീഹാര സന്ധ്യാതീരങ്ങളില്‍
സ്വപ്നമന്ദാര തണലില്‍ നീയും
സ്വയംവരം ചെയ്യുകയാണോ
പാതി തുളുമ്പിയ മിഴികളിലെഴുതും
പേരറിയാത്തൊരു ഭാവം
തംബുരു തഴുകുന്ന തെളിവാനമേ
താരണി തിങ്കളെ തേടുന്നുവോ

ഗാനോപഹാരം കഴിയുന്ന നേരം
നീവരുമീറന്‍ തൊടിയില്‍
അലസമായെന്നും നിന്‍ അംഗലാവണ്യം
കണ്ടു ഞാന്‍ മയങ്ങും നിമിഷങ്ങളില്‍
എത്ര സുന്ദരലിപികള്‍ നീയൊരു
കാളിദാസ കാവ്യമോ
ആത്മവിലാസമീ വനിയില്‍ വെറുതേ
അലയുകയാണോ കളഹംസമേ
(തംബുരു തഴുകുന്ന തെളിവാനമേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thampuru thazhukunna thelivaname

Additional Info

അനുബന്ധവർത്തമാനം