വരവീണ ശ്രുതിമീട്ടി സാരംഗിയില്‍

വരവീണ ശ്രുതിമീട്ടി സാരംഗിയില്‍
പദലാസ്യ ലയമായി അനുപല്ലവി
ഒരു മൺ‌ചിരാതുപോൽ എരിയുന്ന വേളയില്‍
ചെറുതല്ല ചിലനേരം പ്രണയം
കളിയല്ല ഒരുനാളും പ്രണയം
(വരവീണ ശ്രുതിമീട്ടി )

എത്രനാളിങ്ങനെ കാരാഗൃഹങ്ങളില്‍
വഴിതെറ്റി പോകുന്നു പ്രണയം (2)
ഇതളൂര്‍ന്നു വീണാലും തരുശാഖികൾക്കെന്നും
പറയുവാനുണ്ടൊരു പ്രണയം
ഇനിയെന്നു കാണുമെന്നറിയുവാനെങ്കിലും
കടലാസ്സിലെഴുതുന്നു പ്രണയം

ഇത്രയും നേരമായി  രാവുറങ്ങുമ്പോഴും
മിഴി തുറന്നിരിക്കുന്നു പ്രണയം (2)
ആരൊരാൾ വന്നപ്പോള്‍ ഈ നിഴല്‍പ്പാതയില്‍
കാതോര്‍ത്തിരിക്കുന്നു പ്രണയം
വെറുതെയീ നോവുമായി അകലുമീ വേളയില്‍
ഇനിയെന്തിനാണീ പ്രണയം
ആ ആ ആ
ലാലാലലാ ലാ

അത്രമേലാര്‍ദ്രമാണെങ്കിലും സന്ധ്യയില്‍
ഇണതേടി പോകുന്നു പ്രണയം
കാണുവാനെങ്കിലും കാണാത്ത സ്വപ്നത്തിന്‍
കണ്ണാടി നോക്കുന്നു പ്രണയം
പറയുവാനായിരം കാര്യമുണ്ടെങ്കിലും
പറയുവാനാവാത്തതീ പ്രണയം
ആ ആ ആ
ആ ആ ആ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
varaveena sruthimeetti saarangiyil

Additional Info

അനുബന്ധവർത്തമാനം