ശ്രീരാഗമെന്റെയുള്ളില്‍ താളം
ശ്രീരാഗമെന്റെയുള്ളില്‍ താളം മറന്നുപോയി
തീരാത്ത നോവിനുള്ളില്‍ ദൂരം അകന്നുപോയി
വിണ്ണോടു മേഘം ചൊല്ലി നീയെന്നെ ഓര്‍ക്കുമോ
മണ്ണില്‍ കൊഴിഞ്ഞ കണ്ണീര്‍ തുള്ളി വാർന്നുപോയ്
ഉള്ളില്‍ ചൊല്ലിയ വാക്കിന്നിതെന്തിത്ര പൊയ്മുഖം
ഓഹോ പൊയ്മുഖം
ശ്രീരാഗമെന്റെയുള്ളില്‍ താളം മറന്നുപോയി
തീരാത്ത നോവിനുള്ളില്‍ ദൂരം അകന്നുപോയി
ഒഹൊഹോ ഓഹൊഹോ ഒഹോഹോഹോഹോ
ഓഹൊഹോ ഒഹോ ഓഹൊഹോഹൊ...
അന്നാദ്യമായി നാം ദൂരെ യാത്രയായി
കിനാവിന്‍ ജാലകങ്ങള്‍ നീ തുറന്നുവോ
പറയാന്‍ കൊതിച്ച വാക്കുകള്‍ മറന്നുവോ
എന്റെയുള്ളിലെ മൂകവേദന
ആളൊഴിഞ്ഞ നേരവും ഞാനറിഞ്ഞുവോ
കൂടെയാരുമില്ലെന്ന സത്യവും (2)
കൂടെയാരുമില്ലെന്ന സത്യവും
(ശ്രീരാഗമെന്റെയുള്ളില്‍)
ഒഹൊഹോ ഓഹൊഹോ ഒഹോഹോഹോഹോ
ഓഹൊഹോ ഒഹോ ഓഹൊഹോഹൊഹൊ
ഈ രാത്രി മാഞ്ഞു പോയി നിലാവു മാത്രമായി
പാതിരാവിന്‍ പൂക്കളും താഴെ വീണു പോയി
കണ്ണീരുമായി കാലം കാത്തിരുന്നുവോ
എന്റെ നെഞ്ചിലെ തീർത്ഥമാകുവാന്‍
പെയ്തൊഴിഞ്ഞ വാനവും നോക്കി നിന്നുവോ
നോവിന്‍ വീഥിയില്‍ ഞാനൊരാള്‍ മാത്രമായി
ഞാനൊരാള്‍ മാത്രമായി (2)
ശ്രീരാഗമെന്റെയുള്ളില്‍ താളം മറന്നുപോയി
തീരാത്ത നോവിനുള്ളില്‍ ദൂരം അകന്നുപോയി
വിണ്ണോടു മേഘം ചൊല്ലി നീയെന്നെ ഓര്‍ക്കുമോ
മണ്ണില്‍ കൊഴിഞ്ഞ കണ്ണീര്‍ തുള്ളി വാർന്നുപോയ്
ഉള്ളില്‍ ചൊല്ലിയ വാക്കിന്നിതെന്തിത്ര പൊയ്മുഖം
ഓഹോ പൊയ്മുഖം