പ്രഭാതമാകുന്ന പ്രകാശമേ
ഓ ..ഓ
ആ ആ ആ ആ
പ്രഭാതമാകുന്ന പ്രകാശമേ
പ്രദോഷമാകുന്ന നഷ്ടസ്വപ്നങ്ങളേ (2 )
ദിക്കറിയാതെ കളിയോടങ്ങളേ
ദിക്കറിയാതെ കളിയോടങ്ങളേ
കാലത്തിനക്കരെ കാവലാളാകുമോ
പ്രഭാതമാകുന്ന പ്രകാശമേ
പ്രദോഷമാകുന്ന നഷ്ടസ്വപ്നങ്ങളേ
കാഴ്ച്ചകളില്ലാതെ കനവുകളില്ലാതെ
കരയാൻ വിധിച്ച പുൽക്കൊടിയേ (2 )
കാണാത്ത ദൈവങ്ങളെ കൈകൂപ്പി
അലയുന്ന വേഴാമ്പലല്ലോ ഞാൻ
അലയുന്ന വേഴാമ്പലല്ലോ ഞാൻ
പ്രഭാതമാകുന്ന പ്രകാശമേ
പ്രദോഷമാകുന്ന നഷ്ടസ്വപ്നങ്ങളേ
കൊതിക്കുന്ന സ്നേഹം പിറവിയായി മാറുമോ
പൊറുക്കണേ എന്നെന്നും പരിതപങ്ങൾ (2)
കരുണതൻ കടലേറി കാഴ്ച്ചയെന്നിൽ
ഒഴുകുന്ന ഓളങ്ങളല്ലോ ഞാൻ
ഒഴുകുന്ന ഓളങ്ങളല്ലോ ഞാൻ
പ്രഭാതമാകുന്ന പ്രകാശമേ
പ്രദോഷമാകുന്ന നഷ്ടസ്വപ്നങ്ങളേ (2 )
ദിക്കറിയാതെ കളിയോടങ്ങളേ
ദിക്കറിയാതെ കളിയോടങ്ങളേ
കാലത്തിനക്കരെ കാവലാളാകുമോ
പ്രഭാതമാകുന്ന പ്രകാശമേ
പ്രദോഷമാകുന്ന നഷ്ടസ്വപ്നങ്ങളേ