ദേവാംഗനേ നിൻ മോഹനരൂപം

ദേവാംഗനേ നിൻ മോഹനരൂപം
തേടുന്നു ഞാനീ ..
വെൺപൂ നിലാവിൽ
കാമമലർ പൂക്കും മധുമാസ രാവിൽ
മോഹക്കുളിർ പെയ്യും നറു മഞ്ഞു രാവിൽ
രതിലാസ്യ ലയതാള പദമാടി വാ
തേൻമഴയായി  സ്വരമായി 
പൊൻവീണ പാടും ഗാനം പോലെ തനുതരളം
നാണമോടെയെൻ വിരൽ തൊടുമ്പോൾ
ദേവാംഗനേ നിൻ മോഹനരൂപം
തേടുന്നു ഞാനീ വെൺപൂ നിലാവിൽ

രാഗരതിയോടെ ഇണനാഗം പുളഞ്ഞു 
മോഹമദമോടെ മഴമേഘം പുണരും(2)
പ്രേമമലരേ നീ വിടരൂ ഈ രാവിൽ
അനുരാഗ മധുവേകു നീ
ഇനി പുഷ്പതല്പം തേടി ദേഹമണയുകയായി 
ഇനി രാസകേളിയാടി ദാഹമലിയുകയായി 
മിഴിയിൽ കനവുമായി മൊഴിയിൽ അമൃതുമായി
ദേവറാണിയോ കോമളാംഗി നീ
ദേവാംഗനേ നിൻ മോഹനരൂപം
തേടുന്നു ഞാനീ വെൺപൂ നിലാവിൽ

വെണ്ണിലാപുഴ ഒഴുകും മരന്ദം
വെണ്ണതോൽക്കും നിൻ ഉടലിൻ സുഗന്ധം(2)
ലോലവല്ലരി പടരൂ ഈ മാറിൽ
നഖചിത്രം എഴുതുന്നുവോ
ഇനി ചന്ദ്രബിംബം മേഘപാളി പൂവുകയായി 
ഇനി താരജാലം നാണം ചൂടി പോവുകയായി 
ചിപ്പി തേടി അലയാം മഞ്ഞു തുള്ളിയാവാം
എന്നിൽ വന്ന സൗഭാഗ്യസുന്ദരി നീ
(ദേവാംഗനേ നിൻ മോഹനരൂപം )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
devangane nin mohana

Additional Info

Year: 
2013

അനുബന്ധവർത്തമാനം