ആറ്റിൻകരയോരത്ത് മേലാപ്പിൻ
ആ ആ ആ
ആറ്റിൻകരയോരത്ത് മേലാപ്പിൻ മണമുള്ള
പച്ചപ്പിനഴകുള്ള കടവ് (2 )
കൂട്ടുവിളിക്കുവാൻ കൂട്ടുകാരില്ല
പാടിയണയുവാൻ പ്രണയിനി ഇല്ല
മുന്നോട്ടു മാത്രം ഒഴുകുന്നൊരരുവി
കനവിൻ തോപ്പിനെ പുണരുന്നൊരരുവി
ആറ്റിൻകരയോരത്ത് മേലാപ്പിൻ മണമുള്ള
പച്ചപ്പിനഴകുള്ള കടവ്
ആ ആ ആ
തമ്പ്രാക്കന്മാരന്നു് നീരാടിയ കടവ്
മെനയറിയാതെ ഉണർത്തിയ കടവ്
ആഴത്തിൻ ചിന്തയും സന്ധ്യതൻ കുളിരും
മാറത്തടക്കിപ്പിടിച്ചോരു കടവ് (2 )
ആറ്റിൻകരയോരത്ത് മേലാപ്പിൻ മണമുള്ള
പച്ചപ്പിനഴകുള്ള കടവ് (2 )
ആ ആ ആ
തീരപ്പരപ്പിനെ അണിയിച്ചൊരുക്കി
കുഞ്ഞാറ്റക്കുരുവിയെ പൂങ്കുയിലാക്കി
വിരിയാൻ പറഞ്ഞത് സിന്ദൂരമാക്കി
മറക്കാത്ത മനസ്സിന്റെ ജീവനാം കടവ് (2)
ആറ്റിൻകരയോരത്ത് മേലാപ്പിൻ മണമുള്ള
പച്ചപ്പിനഴകുള്ള കടവ് (2)
പച്ചപ്പിനഴകുള്ളകടവ്
പച്ചപ്പിനഴകുള്ള കടവ്
ആ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
attinkarayorath melappin
Additional Info
Year:
2013
ഗാനശാഖ: