ഝില്ലം ഝില്ലെടാ ചിരികൊണ്ടൊരു

തന്നാ നാനന തനനാനന നാനണന
ഉം.ലലലലാലാലലാലാ  
ഝില്ലം ഝില്ലെടാ ചിരികൊണ്ടൊരു
ചെറിയ പൂരമാടാം
ചുള്ളാ തള്ളെടാ ജയിലറയുടെ ജാലകം
കല്ലെൻ ചങ്കിലു് കുളിരുള്ളൊരു കളഭധാരയാടാ
സുല്ലോ ചൊല്ലെടാ മതി മതിയൊരു സങ്കടം
വെയിലൊരു കനലല്ലാ മഴ പനി പകരില്ലാ
ഇവരഗതികളല്ലാ അഴലൊരു വിധിയല്ലാ
ഇനി അനുദിനം മനമെഴുതി നാം
സുഖമറിയണേ ചെറുകിളികളേ
ഓ ഓ
(ഝില്ലം ഝില്ലെടാ ചിരികൊണ്ടൊരു )

തല ചായ്ക്കാൻ എന്തിനിന്നുമൊരു
തങ്കമിട്ട മണിമേട
അണിയാനോ വേണമെന്നുമൊരു
പട്ടുനൂൽ തുണിയിലാട
പണമേറെ കുന്നുകൂടുമൊരു
സ്വപ്നമൊന്നു കണികണ്ടാൽ
പണമാകെ തേടിയോടുമൊരു
ജന്മദുഃഖമതിലേറെ
തലതിരിയരുതേ സിര പുകയരുതേ
നമുക്കെല്ലാമീ ഭാഗ്യം ധാരാളം
ധാരാളം
(ഝില്ലം ഝില്ലെടാ ചിരികൊണ്ടൊരു )

വഴി തെറ്റും ജീവിതത്തിലൊരു
കൊച്ചുകുഞ്ഞു കരയുന്നു
തൊഴിലാടാൻ ഭാരമായവനെ
അമ്മ ദൂരെയെറിയുന്നു
വഴി കാണാതുണ്ണി ദൂരെ
മരുഭൂമി തന്നിലലയുന്നു
പഴി ചാരാൻ പൈതലെന്തു പിഴ ചെയ്തു
ചൊല്ലു ജഗദീശാ
കളി പറയരുതേ കളവെഴുതരുതേ
കളിപ്പാട്ടം പോലല്ലേ നാമെല്ലാം
നാമെല്ലാം
(ഝില്ലം ഝില്ലെടാ ചിരികൊണ്ടൊരു )
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jilla jillada chirikondoru

Additional Info

Year: 
2013

അനുബന്ധവർത്തമാനം