താമരപ്പൂകൈകളാൽ
താമരപ്പൂകൈകളാൽ കുടമൊരുക്കും കണ്മണീ
താരിളം മെയ്തൊടാന്‍ മോഹം സുന്ദരീ (2)
കളിമണ്‍ കുടമാണേ പാവമീപെണ്ണും
പൊട്ടിപ്പോകും നീ തൊട്ടാലേ
കെട്ടാം ഞാന്‍ ശിങ്കാരീ
എന്നാലെങ്കിലും തൊട്ടോട്ടേ
ഇന്നല്ലാ നിന്നാട്ടേ പൊങ്കല്‍വേല കഴിഞ്ഞോട്ടെ
താമരപ്പൂകൈകളാൽ കുടമൊരുക്കും കണ്മണീ
താരിളം മെയ് തൊടാന്‍ മോഹം സുന്ദരീ
ആ കരെ ഈ കരെ തേരേറും നിന്‍
കൈകളില്‍ ചുണ്ടുകള്‍ ചേര്‍ത്തോട്ടേ ഞാന്‍
ചൊല്ലണതൊപ്പിച്ചു ഞാനിനി നിന്നാല്‍
മതിയതു കാറ്റിന് കരയാകെ പാടാന്‍
ആറ്റോരം വന്ന് നിന്നോട്ടേ നീരാട്ടു കണ്ട്നിന്നോട്ടേ
കള്ളന്റെ ആശ കണ്ടില്ലേ പൊല്ലാപ്പു വാങ്ങി വെയ്ക്കല്ലേ
നിന്നോടു കെഞ്ചിടുന്നെന്‍ നെഞ്ചിലെ പ്രാവ്
താമരപ്പൂകൈകളാൽ കുടമൊരുക്കും കണ്മണീ
താരിളം മെയ് തൊടാന്‍ മോഹം സുന്ദരീ
ആ കുടം ഈ കുടം കൊണ്ടോയ് വില്‍ക്കാന്‍
കൂട്ടിനായി ചന്തയില്‍ പോന്നോട്ടേ ഞാന്‍
അങ്ങിനെ കിട്ടുന്നോരിക്കിളി വേണ്ടാ
തിരുമണമിപ്പോഴും കഴിയാത്തതല്ലേ
ഈ രാവില്‍ ചാരെ വന്നോട്ടേ
എന്തേലും മിണ്ടി നിന്നോട്ടേ
വന്നോളൂ എന്ന് ചൊന്നാലും നീ പിന്നെയാളുമാറില്ലേ
നെഞ്ചാകെ തകിലു കൊട്ടാണോര്‍ത്തു നിന്നാല്
താമരപ്പൂകൈകളാൽ കുടമൊരുക്കും കണ്മണീ
താരിളം മെയ്തൊടാന്‍ മോഹം സുന്ദരീ
കളിമണ്‍ കുടമാണേ പാവമീപെണ്ണും
പൊട്ടിപ്പോകും നീ തൊട്ടാലേ
കെട്ടാം ഞാന്‍ ശിങ്കാരീ
എന്നാലെങ്കിലും തൊട്ടോട്ടേ
ഇന്നല്ലാ നിന്നാട്ടേ പൊങ്കല്‍വേല കഴിഞ്ഞോട്ടെ (2)