ദേവീ നീയെൻ ആദ്യാനുരാഗം
Music:
Lyricist:
Singer:
Raaga:
Film/album:
ദേവീ നീയെൻ ആദ്യാനുരാഗം
നെഞ്ചം പണ്ടേ മൂളുന്നൊരീണം
പുഴയായി ഒഴുകീടുമോ ചാരുതേ
സ്വരഗംഗ പോലെ നിറയൂ നീയെന്നില്‍
ശ്രുതിയായ് ഉണരൂ തീരാസ്നേഹമേ
കിളിക്കൊഞ്ചലാലെ നിൻ കൗമാരം
എനിക്കായ് ഒരുങ്ങാൻ തുടങ്ങീലയോ
വളക്കൈകളാലേ നീ ഈ നേരം
നമുക്കായ് നിലാവിൻ വിളക്കേന്തുമോ
മുളങ്കാട്ടിലലയുന്ന ഇളങ്കാറ്റേ ഇന്നെന്റെ
വിളി കേട്ടു കൂടെ നീ പാടാമോ
നീറി നിന്ന മനസ്സിൽ മധുകണിക തൂകി വന്ന മലരേ
മിഴിയിതളിലൊതുക്കും രഹസ്യം പറയുമോ
എന്തേ എന്തേ മൗനം മൗനം
ആ………. ആ……… ഓ……… ഓ…….. ഓഹൊ ഹോ….
കളിക്കൂട്ടുകാരിയെൻ കാതോരം കിനാക്കൾ
വിലോലം കിലുക്കീലയോ
പുറന്താളു പോയോരെൻ സ്നേഹത്തെ
പതുക്കെ പൊതിയാൻ നിനക്കാവുമോ
പനിനീരു കുടഞ്ഞെന്റെ കനവാകെയാനന്ദ
പുലർകാലമേകാനായ് പോരാമോ
ഏറെ ദൂരമഴകേ മിഴി തഴുകി എന്റെ കൂടെ വരുമോ
ഒരു പുതിയ വസന്തം വിടര്‍ത്താൻ അണയുമോ
എന്നോടെന്തേ നാണം നാണം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Devi neeyen