നേടാനായ് പുതിയൊരു ലോകം

 

നേടാനായ് പുതിയൊരു ലോകം
പാടാനായ് പുതിയൊരു ഗീതം
പ്രായം ഇളം പ്രായം (നേടാനായ്)
നീളുന്നൂ വീഥികൾ മാറുന്നൂ രീതികൾ
പ്രകാശനാളം പേറീ വരുമിതിലേ  (നേടാനായ്)

പാറും പറവകൾ ഞങ്ങൾ പായും കുതിരകൾ ഞങ്ങൾ
എന്തിനേയും നേരിടേണ്ട വീര്യമാണുള്ളിൽ (പാറും)
ഞങ്ങൾക്കായ് അഴകിടും തളിരുകളേ
ഞങ്ങൾക്കായ് ഇതളിടും മലരുകളേ
താലോലം കാറ്റിൽ ഇന്നും സ്വാഗതങ്ങൾ ചൊല്ലിടും (നേടാനായ്)

ആടും മയിലുകൾ ഞങ്ങൾ ഓടും അരുവികൾ ഞങ്ങൾ
ഈ യുഗത്തിൻ ഭാഗമാകും കൗശലം കയ്യിൽ   (ആടും)
ഞങ്ങൾക്കായ്  കതിരിടും മണിമുകിലേ
ഞങ്ങൾക്കായ് തളിരിടും അരുവികളേ
മാറ്റങ്ങൾ തേടും ഞങ്ങൾ
ഒന്നു ചേർന്നു തുള്ളും വേള   (നേടാനായ്)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nedanay puthiyoru lokam

Additional Info

Year: 
1986

അനുബന്ധവർത്തമാനം