താരുണ്യം കിനാവു

താരുണ്യം കിനാവു നെയ്യുന്നൂ ഹാ
ആത്മാവിൽ നിലാവു പെയ്യുന്നൂ
നാണം വിരിഞ്ഞൂ ദേഹം പൊതിഞ്ഞൂ
കന്നിപ്പൂമണം ഇത് നുകർന്നോളൂ (താരുണ്യം)

ആവേശം ഒരാവേശം ഉണരുകയോ
മോഹങ്ങൾ ഇടറുകയോ ഓഹോയ് (ആവേശം)
നീലച്ചിറകുകൾ അണിയണമുയരണ-
മൊരു ലഹരിയിൽ നിറയണമലിയണമതി-
ലല്പാല്പമായ് പിന്നെപ്പിന്നെയായ്  (താരുണ്യം)

ആനന്ദം പരമാനന്ദം അറിയുകയോ
ദാഹങ്ങൾ വളരുകയോ ഉള്ളിൽ (ആനന്ദം)
രാഗത്തിരകളിൽ ഒഴുകണമിഴുകണമൊരു
കണികയായ് ഇളകണമുറയണമിനി
അല്പാല്പമായ് തമ്മിൽത്തമ്മിലായ് (താരുണ്യം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Tharunyam kinavu

Additional Info

Year: 
1986

അനുബന്ധവർത്തമാനം