പ്രേമമെന്നാലെന്ത്

പ്രേമമെന്നാലെന്ത് – അതിൻ
ദാഹമെന്നാലെന്ത്
ആരോമലാളേ ചൊല്ലാമോ- ഒരു
തൂവലാലുള്ളം തലോടുമ്പോൾ  (പ്രേമമെന്നാലെന്ത്)

നിലാവൊന്നിൽ നീരാടും പൂവാണോ
കിനാവിന്റെ പൂവേന്തും തേനാണോ
മുകിൽപ്പക്ഷി പേറും അഴകാണോ – മഴവില്ലാണോ
ഇണങ്ങുന്ന മൈനേ…ആ ഇണങ്ങുന്ന മൈനേ
അണയേണം ഒരേ കൂട്ടിൽ നാം
മനസ്സിന്റെ മന്ത്രംകൊണ്ട് ജീവൻ തമ്മിലൊന്നാകെ (പ്രേമമെന്നാലെന്ത്)

വികാരങ്ങൾ ചൂടുന്ന മുത്താണോ
വിലാസങ്ങൾ മൂടുന്ന മൊട്ടാണോ
ശിശിരങ്ങൾ പേറും
കുളിരാണൊ പനിനീരാണോ
ഇളം പേടമാനേ…ആ…ഇളം പേടമാനേ
കഴിയേണം ഒരേ മട്ടിൽ നാം
മനസ്സിൽ വർണ്ണംകൊണ്ടു
മോഹം തമ്മിലൊന്നാകെ (പ്രേമമെന്നാലെന്ത്)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Premamennaalenthu

Additional Info

Year: 
1986

അനുബന്ധവർത്തമാനം