ഇക്കാണും നാടകരംഗം

ഇക്കാണും നാടകരംഗം ഒന്നുകൊഴുക്കണ്ടേ
ഇപ്പാടും സംഗീതത്തിൽ പങ്കുവഹിക്കണ്ടേ
ധാരാളം പേരുണ്ടേ ...
കരളൊന്നാകാൻ വഴിയൊന്നുണ്ടേ
അടി കൈയടികൊണ്ടൊരു മറുപടി പറയാമോ (2)

എമ്പാടും ഓടിത്തളരുന്ന മനസ്സുകൾ
ചങ്ങാത്തം തേടും സമയമായ്
കണ്ണാടി തേടി നടക്കുന്ന മുഖങ്ങൾക്ക്
സന്തോഷം കൂടും നിമിഷമായ്
നിഴലും നിഴലും നിറമെഴുമഴകായ് പുണരും
ആഘോഷം ഇന്നല്ലേ ...

ഇക്കാണും നാടകരംഗം ഒന്നുകൊഴുക്കണ്ടേ
ഇപ്പാടും സംഗീതത്തില്‍ പങ്കുവഹിക്കണ്ടേ

എന്നാളും പൂക്കൾ പുലരുന്നു പൊഴിയുന്നു
സന്താപം വേണ്ട ഹൃദയമേ
മിന്നായം പോലെ തെളിയുന്നു മറയുന്നു
വെള്ളാട്ടം പാടും കനവുകൾ
മനവുംമനവും ഒരു മൊഴി മഴയായ് അലിയും
ആഘോഷം ഇന്നല്ലേ .. (ഇക്കാണും .. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ikkaanum naadakarangam

Additional Info

Year: 
2011

അനുബന്ധവർത്തമാനം