ചന്ദ്രബിംബത്തിൻ
ചന്ദ്ര ബിംബത്തിൻ ചന്തം ചിന്തും നന്ദവൃന്ദാവനം
അന്തരംഗത്തിലിമ്പം വെമ്പും രാസകേളീരവം
ഉദയകിരണ കണമോ ഉതിരുമമൃതജലമോ
ഇഴുകിയലിയുമുണർവ്വായ് ഓ.... വിടരുമധരപുടദലമതിലിടറിയും
ചന്ദ്രബിംബത്തിൻ ചന്തം ചിന്തും നന്ദവൃന്ദാവനം
അന്തരംഗത്തിലിമ്പം വെമ്പും രാസകേളീരവംബ
കാൽത്തളകിങ്ങിണിയരമണിയിളകിയ നീലമേഘവർണ്ണൻ
അരയാൽ മരശാഖയിൽ ചേലകൾ തൂക്കിയ രാഗലോലരൂപൻ
അന്തിമയങ്ങിയ ഗോക്കൾ മടങ്ങിയ നേരമിതവനെവിടെ
അന്തിമയങ്ങിയ ഗോക്കൾ മടങ്ങിയ നേരമിതവനെവിടെ
കൊഞ്ചുബാല്യമെവിടെ... മൃഗമദവും മന്ത്രസംഗീതവും
കൊഞ്ചുബാല്യമെവിടെ... മൃഗമദവും മന്ത്രസംഗീതവും
ആരുമോരാതെ ഉള്ളിലാമയിൽപ്പീലിതേടുന്നു ഞാൻ ..
ചന്ദ്രബിംബത്തിൻ ചന്തം ചിന്തും നന്ദവൃന്ദാവനം
അന്തരംഗത്തിലിമ്പം വെമ്പും രാസകേളീരവം
പാഴ്‌മുളയണിയുമാ മുറിവുകളരുമയായ് തഴുകുമാത്മരൂപൻ
അവനായർ കുലങ്ങളിലാകെയുണർത്തിയ കാമസൌരഭങ്ങൾ
സ്വന്തമിതെന്നു കൊതിച്ചുതുളുമ്പിയ ഗോപികമാരെവിടെ
സ്വന്തമിതെന്നു കൊതിച്ചുതുളുമ്പിയ ഗോപികമാരെവിടെ
അംഗരാഗമണിവൂ കുറികുഴലിലന്തിമന്ദാരവും
അംഗരാഗമണിവൂ കുറികുഴലിലന്തിമന്ദാരവും
കോടീജന്മങ്ങളായ് തിരഞ്ഞൊരാ വേദികാണുന്നിതാ
ചന്ദ്രബിംബത്തിൻ ചന്തം ചിന്തും നന്ദവൃന്ദാവനം
അന്തരംഗത്തിലിമ്പം വെമ്പും രാസകേളീരവം
ഉദയകിരണകണമോ ഉതിരുമമൃതജലമോ
ഇഴുകിയലിയുമുണർവ്വായ് വിടരുമധരപുടദലമതിലിടറി
ചന്ദ്രബിംബത്തിൻ ചന്തം ചിന്തും നന്ദവൃന്ദാവനം
അന്തരംഗത്തിലിമ്പം വെമ്പും രാസകേളീരവം