ആവണിത്തുമ്പീ താമരത്തുമ്പീ
ആവണിത്തുമ്പീ താമരത്തുമ്പീ
ആവണിത്തുമ്പീ താമരത്തുമ്പീ
മാറത്തും തോളത്തും ചാഞ്ഞിടാതെ
ഓ മായക്കാരൻ നീ കണ്മുന്നിൽ മാഞ്ഞതെന്തേ?
എങ്ങു നീ പോകിലും കിങ്ങിണി കേൾക്കുന്നു
എന്നുമെൻ പ്രാണനിൽ തങ്ങിടും സൌഭാഗ്യങ്ങൾ നീ തന്നു
ഈ ചിരി പാൽച്ചിരി പൂക്കണി
ഈ മൊഴി തേന്മൊഴി പൂത്തിരി (2)
ആവണിത്തുമ്പീ താമരത്തുമ്പീ
മാറത്തും തോളത്തും ചാഞ്ഞിടാതെ
ഓ മായക്കാരൻ നീ കൺമുൻപിൽ മാഞ്ഞതെന്തേ?
പിണങ്ങല്ലേ കിണുങ്ങല്ലേ ഉണ്ണീ
തങ്കത്തിൾത്താലം നിനക്കു ഞാൻ തന്നാലോ... (2)
ചോലമയിലമ്മേ പീലിതരുകില്ലേ
നീലമുകിലമ്മേ മാരിവിതറില്ലേ ...
ആലിലകൾ മേളം തീർക്കും താളം മൂളൂ പൂങ്കാറ്റേ നിൻ
ഈ ചിരി പാൽച്ചിരി പൂക്കണി
ഈ മൊഴി തേന്മൊഴി പൂത്തിരി
ആവണിത്തുമ്പീ താമരത്തുമ്പീ
മാറത്തും തോളത്തും ചാഞ്ഞിടാതെ
ഓ മായക്കാരൻ നീ കൺമുൻപിൽ മാഞ്ഞതെന്തേ?
പിച്ചവെക്കും കുഞ്ഞിളംകാൽ മുന്നിൽ
മണ്ണിൽ മന്ദം മന്ദമഞ്ചിതൾപ്പൂ കാണാറായ് (2)
കന്നിവെയിലമ്മേ കമ്മലണിയില്ലേ
പാലരുവിയമ്മേ പാദസരമില്ലേ...
പൂമഴയിൽ വാനം തൂകും ഊഞ്ഞാലാടൂ പൂമുത്തേ നിൻ
ഈ ചിരി പാൽച്ചിരി പൂക്കണി
ഈ മൊഴി തേന്മൊഴി പൂത്തിരി
ആവണിത്തുമ്പീ താമരത്തുമ്പീ
മാറത്തും തോളത്തും ചാഞ്ഞിടാതെ
ഓ മായക്കാരൻ നീ കൺമുൻപിൽ മാഞ്ഞതെന്തേ?