നിറമാലക്കാവിൽ

തന്നനാനാ...താനാ..നാ...
തന്നാനനനാനാനനാനാ...

നിറമാലക്കാവിൽ കൂട്ടുകൂടാനിന്നായിരം പൊന്നാന കോലമിടുമ്പോൾ
തനനനനന...തന്നനനന...(നിറമാല)
ആനകേറാമല ആടുകേറാമലേലാകശക്കോമരം തുള്ളുമ്പോൾ
ഇല്ലിക്കുളങ്ങരെ അല്ലിക്കുടം തേടും അമ്പിളിപ്പെണ്ണാളേ
അക്കരെയിക്കരെ നിന്നെ തലോടിയതല്ലിപ്പൂമൊട്ടാണോ (നിറമാല)

തന്നനനനന...താാനാ...നാ...
തന്നനനനന...താനാ...നാ...

കുഞ്ഞോലക്കയ്യേ താളം തുടര്
കുളിർകാലക്കാറ്റേ അരികെ വരൂ (കുഞ്ഞോല)
മണിയറ നടയിൽ മലരും കതിരും ചൊരിയൂ
പുതു മൊഴിയമൃതം പകരൂ
നേരം പോയ നേരത്ത് കാലം വന്ന കാലത്ത്
കനവിൽ വാർമുകിലിൽ ജലമധുവിധു മഴയിൽ
ഇല്ലിക്കുളങ്ങരെ വെള്ളിക്കുടം തേടും അമ്പിളിപ്പെണ്ണാളേ
അക്കരെയിക്കരെ നിന്നെ തലോടിയതല്ലിപ്പൂമൊട്ടാണോ (നിറമാല)

മന്ദാരക്കരളിൽ പുളകം വിതറും കിന്നാരക്കിളിയേ കിളിമകളേ (മന്ദാര)
നിലവറ നിറയെ മുത്തും മരഗതമണിയും പകുത്തു തരാനായ് വരുമോ
ഇന്നെൻ നെഞ്ചിലുണരും വരമോഹം വർണ്ണമണിയാനായ് വരുമോ
വിഷുവണയും പദഗതികളുമായെൻ
ഇല്ലിക്കുളങ്ങരെ വള്ളിക്കുടം തേടും അമ്പിളിപ്പെണ്ണാളേ
അക്കരെയിക്കരെ നിന്നെ തലോടിയതല്ലിപ്പൂമൊട്ടാണോ (നിറമാല)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Niramaalakkaavil

Additional Info

അനുബന്ധവർത്തമാനം