ഈ പുഴയും സന്ധ്യകളും

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും,
ഓർമ്മകളിൽ, പീലിനീർത്തി, ഓടിയെത്തുമ്പോൾ ...

പ്രണയിനി നിൻ സ്മൃതികൾ ...

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും ...

പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ,
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ ? ...

പ്രണയിനിയുടെ  ചുണ്ടുകൾ ചുംബനം കൊതിക്കവേ,
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ ? ...

പൂനിലാവിൻ മണിയറ, സഖികളായി താരവൃന്ദമാകവെ,
പകർന്നു തന്ന ലയലഹരി മറക്കുമോ ...

ആ ലയലഹരി മറക്കുമോ ...

പുലരിയിൽ നിൻ മുഖം തുടുതുടുത്തതെന്തിനോ ?

ഈ പുഴയും സന്ധ്യകളും ...

എത്രയെത്രരാവുകൾ, മുത്തണിക്കിനാവുകൾ,
പൂത്തുലഞ്ഞനാളുകൾ, മങ്ങിമാഞ്ഞുപോകുമോ ...

എത്രയെത്രരാവുകൾ, മുത്തണിക്കിനാവുകൾ,
പൂത്തുലഞ്ഞനാളുകൾ, മങ്ങിമാഞ്ഞുപോകുമോ ...

പ്രേമഗഗന സീമയിൽ,
കിളികളായ്, മോഹമെന്ന ചിറകിൽ നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ ...
ആ സ്വപ്നവും പൊലിഞ്ഞുവോ? ...

കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ് ...

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും,
ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ,
പ്രണയിനി നിൻ സ്മൃതികൾ ...

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (2 votes)
Ee puzhayum sandhyakalum

Additional Info

Year: 
2011

അനുബന്ധവർത്തമാനം