ചക്കരമാവിൻ പൊത്തിലിരിക്കും

ചക്കരമാവിൻ പൊത്തിലിരിക്കും പുള്ളികുയിലെ പൂങ്കുയിലെ
ഇത്തറനാളും പാടിയ നിൻ കുഴൽ ഇത്തിരി നേരം കടം തരുമോ
ഉച്ചയുറങ്ങണ പെണ്ണിവളോടെന്റെ കൊച്ചൊരു കാര്യം പറയാനായി (പു)

ഹൊ ഹൊ ഹോ..(സ്ത്രീ)

ചക്കരമാവിൻ പൊത്തിലിരിക്കും പുള്ളികുയിലെ പൂങ്കുയിലെ
ഇത്തറനാളും പാടിയ നിൻ കുഴൽ ഇത്തിരി നേരം കടം തരുമോ (സ്ത്രീ)
തളിർവെള്ളരിയുടെ വള്ളിപടർന്ന എരിവേനൽ വയലോരത്ത് (പു)

ഹൊ ഹൊ ഹോ..(സ്ത്രീ)

തളിർവെള്ളരിയുടെ വള്ളിപടർന്ന എരിവേനൽ വയലോരത്ത്
കണിവയ്ക്കാനൊരു കനി ചോദിച്ചു ഒരു നാൾ ഞാനൊന്നു വന്നില്ലെ (പു)

പിഞ്ചുകൾ വിളയും മുൻപെ ഇങ്ങനെ നുള്ളിയെടുക്കാൻ ഞാനില്ല (സ്ത്രീ)

എന്ത്...(പു)

പിഞ്ചുകൾ വിളയും മുൻപെ വെള്ളരി നുള്ളിയെടുക്കാൻ ഞാനില്ല
ഇനി നിന്നോടൊപ്പം ഞാനില്ല (സ്ത്രീ)

അഹ് ഹൊ ഹോ.... (പു)

പുലർമഞ്ഞിലകളിൽ മുത്ത് കൊരുക്കും കശുമാവുകളുടെ മറ പറ്റി (സ്ത്രീ)

ഹൊ ഹൊ ഹോ...(പു)

പുലർമഞ്ഞിലകളിൽ മുത്ത് കൊരുക്കും കശുമാവുകളുടെ മറ പറ്റി
മണിനാഗത്തിനു തിരി വൈക്കുമ്പോൾ പിറകെ എന്തിനു നീ വന്നു (സ്ത്രീ)

ഒന്നു തോഴാനായി വന്നു മുന്നിൽ ഇന്നു തരില്ലെ നൈവേദ്യം (പു)

എന്ത്...(സ്ത്രീ)

ഒന്നു തൊടാനായി ഇത്തിരി ചന്ദനം ഇന്നു തരില്ലെ എൻ കയ്യിൽ
നീ നിന്നു തരില്ലെ എൻ മുന്നിൽ (പു)

ചക്കരമാവിൻ പൊത്തിലിരിക്കും പുള്ളികുയിലെ പൂങ്കുയിലെ
ഇത്തറനാളും പാടിയ നിൻ കുഴൽ ഇത്തിരി നേരം കടം തരുമോ
ഉച്ചയുറങ്ങണ പെണ്ണിവളോടെന്റെ കൊച്ചൊരു കാര്യം പറയാനായി (പു)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chakkaramaavin pothilirikkum