മേഘത്തോപ്പിൽ കൂടുണ്ടാക്കാൻ
മേഘത്തോപ്പിൽ കൂടുണ്ടാക്കാൻ പാറിപോകും മോഹമെ

ഈ മണ്ണിൽ വീഴും വീണ്ടും വീണ്ടും താഴെ കണ്ണിൽ മായും മാറും
ഒരില്ലാപ്പൂവിൻ ഗന്ധം തേടി പോയാൽ കണ്ണീരാറ്റിൽ വീഴും
(മേഘത്തോപ്പിൽ...)
വെറുതെ പല ജീവിതമത്സര ഗതിവേഗങ്ങൾ
മനസ്സിൽ തിരപോലെ അടങ്ങാ വ്യാമോഹങ്ങൾ
മുതിരരുതെ കോരിയെടുക്കാൻ അലകടലീ കുമ്പിളിനുള്ളിൽ
തിരയൊഴിയുമ്പോൾ നേടാം അല്പം നനവ്
ഈ മണ്ണിൽ വീഴും വീണ്ടും വീണ്ടും താഴെ കണ്ണിൽ മായും മാറും
ഒരില്ലാപ്പൂവിൻ ഗന്ധം തേടി പോയാൽ കണ്ണീരാറ്റിൽ വീഴും
(മേഘത്തോപ്പിൽ...)
ഏവിടെ പലവീറുകൾ കാട്ടിയ രാജാക്കന്മാർ
എവിടെ ചുടുചോരയൊഴുക്കിയ യോദ്ധാക്കന്മാർ
കൊടി കയറും കാലവുമുണ്ടേ അടിപതറും നേരവുമുണ്ടേ
ഒരുപിടി മണ്ണായി ഇവിടെയൊടുങ്ങും സകലം.