മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ (M)
മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ
മുത്തും തേടി നടന്നു...
അത്തിമരത്തിന്റെ ചോട്ടിലവൾക്കൊരു
വിത്തു കിട്ടി ... ഒരു വിത്തു കിട്ടി
മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ
മുത്തും തേടി നടന്നു...
നടന്നൂ........ നടന്നൂ.....
നട്ടു നനച്ചു കൊതിച്ചിരുന്നു
കൂടെ പുന്നാരമാരനും കൂട്ടിരുന്നു
നട്ടു നനച്ചു കൊതിച്ചിരുന്നു
കൂടെ പുന്നാരമാരനും കൂട്ടിരുന്നു..
ഓരില ഈരിലത്താളു വന്നു
ഓരോ കിനാവും വിരിഞ്ഞു.
മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ
മുത്തും തേടി നടന്നു
നടന്നൂ........ നടന്നൂ.....
കുഞ്ഞിച്ചിറകുകൾ നീരിൽ മുക്കി
ചെന്നു നനച്ചു ചെടിവളർന്നു
തിങ്കളും താരവും ചായുറങ്ങും
പച്ചിലക്കൂടാരമായി...
മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ
മുത്തും തേടി നടന്നു
നടന്നൂ.......
അത്തിമരത്തിന്റെ കൊമ്പത്ത്
കൊച്ചിളം കൂടൊന്നു കൂട്ടാൻ
തത്തകൾ രണ്ടാളും ചെന്നപ്പോൾ
പുത്തരിനെല്ലുമായ് വന്നപ്പോൾ
പൂവില്ല കായില്ലിലകളില്ലാ...
അത്തിയിലൊത്തിരി പോട് മാത്രം
അത്തിയിലൊത്തിരി പോട് മാത്രം
മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ
മുത്തും തേടി നടന്നു
മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ
മുത്തും തേടി നടന്നു...
അത്തിമരത്തിന്റെ ചോട്ടിലവൾക്കൊരു
വിത്തു കിട്ടി ... ഒരു വിത്തു കിട്ടി
മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ
മുത്തും തേടി നടന്നു...
നടന്നൂ........ നടന്നൂ.....