മക്കാ മദീനത്തിൽ എത്തുവാനല്ലാതെ
മക്കാ... മക്കാ.......
മക്കാ മദീനത്തിൽ എത്തുവാനല്ലാതെ
തുച്ഛമീജന്മത്തിൻ അർത്ഥമെന്തോ....?
പുണ്യമാം ഗേഹം പൂകി ഉത്തമർ നിങ്ങൾ വീണ്ടും
സ്വച്ഛമാം ജന്മമൊന്നിനി നേടി വന്നിടാനായ്...
ഒത്തിടട്ടേ വിധിയായിടട്ടേ....
ഒത്തിടട്ടേ വിധിയായിടട്ടേ...
മക്കാ മദീനത്തിൽ എത്തുവാനല്ലാതെ
തുച്ഛമീജന്മത്തിൻ അർത്ഥമെന്തോ....
ലബൈക്കലാഹുമ ലബൈ..
ലബൈക്കലാഹുമ ലബൈ..
കണ്ണിനു കണ്ണായുള്ള റസൂലിൻ
പുണ്യപദങ്ങൾ പതിഞ്ഞൊരു മണ്ണിൽ
ഓ....... കണ്ണിനു കണ്ണായുള്ള റസൂലിൻ
പുണ്യപദങ്ങൾ പതിഞ്ഞൊരു മണ്ണിൽ
ഇബ്രാഹിമിൻ വിരലടയാളം പണ്ടുപതിഞ്ഞൊരു കാബാ ചുമരിൽ
ജന്നത്തിൻ ഉടയോനരുളിയ ഹജുറുൽ അസ് വദ് മുത്തി വണങ്ങാൻ
ഒത്തിടട്ടേ വിധിയായിടട്ടേ...
ഒത്തിടട്ടേ വിധിയായിടട്ടേ...
മക്കാ....
കനവിലും ഉണർവിലും തിരയുന്നൊരിടമാണല്ലഹു
മക്കാ മദീനത്തിൽ എത്തുവാനല്ലാതെ
തുച്ഛമീജന്മത്തിൻ അർത്ഥമെന്തോ....?
നിത്യവുമോരോരോ ദുഖഭാരങ്ങളാം കാഫ് പർവ്വതം തൊളിലേറ്റി
ആയുഷ്കാലത്തിൻ തീമണൽകാടുകൾ താണ്ടുകയാണടിയൻ
വെന്തുവരണ്ടൊരു ചുണ്ടിലൊരിത്തിരി സംസം കുളിർനീരെനിക്കേകുമോ
ഒത്തിടട്ടേ വിധിയായിടട്ടേ...
ഒത്തിടട്ടേ വിധിയായിടട്ടേ....
അല്ലാ മോലാവ് അല്ലാ മോലാവ്
അന്തമറിഞ്ഞീടാത്ത വിദൂരത
കണ്ണിലെറിഞ്ഞു വളർന്നൊരു പാതയിൽ
നൊന്തുമുടന്തിനടന്നെത്തും ഞാൻ
കണ്ടുവണങ്ങും ഖിബിലയമൊരുനാൾ (2)
ഒത്തിടട്ടേ വിധിയായിടട്ടേ...
ഒത്തിടട്ടേ വിധിയായിടട്ടേ....
മക്കാ മദീനത്തിൽ എത്തുവാനല്ലാതെ
തുച്ഛമീജന്മത്തിൻ അർത്ഥമെന്തോ....?
പുണ്യമാം ഗേഹം പൂകി ഉത്തമർ നിങ്ങൾ വീണ്ടും
സ്വച്ഛമാം ജന്മമൊന്നിനി നേടി വന്നിടാനായ്...