കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ (F)
കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ
കതിർമണി ഉതിർമണി ഒരുക്കുന്നോ നീ
ചെറുതൂവൽ ചിറകാലെ അനന്തമാം നീലവാനം
അളക്കാനും കൊതിക്കുന്നു മണിപ്പിറാവേ
കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ...
വെയിൽച്ചീളുകൾ വെള്ളി മണല്പ്പായയിൽ
വെയിൽച്ചീളുകൾ വെള്ളി മണല്പ്പായയിൽ
മനസ്സിലാശ കോർത്തു വച്ച മണികളെന്ന പോൽ
ജപമാലയാകവേ... തുണയാകുമോ വരം...
കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ
കതിർമണി ഉതിർമണി ഒരുക്കുന്നോ നീ...
കിനാപ്പീലികൾ കൊച്ചു നിലാത്തുണ്ടുകൾ
കിനാപ്പീലികൾ കൊച്ചു നിലാത്തുണ്ടുകൾ
കരളിനുള്ളിൽ കൂട്ടിവച്ച പവിഴമുത്തുകൾ
തിരമാലപോലവേ കുതികൊള്ളുമേ മനം...
കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ
കതിർമണി ഉതിർമണി ഒരുക്കുന്നോ നീ
ചെറുതൂവൽ ചിറകാലെയിയനന്തമാം നീലവാനം
അളക്കാനും കൊതിക്കുന്നു മണിപ്പിറാവേ
കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kinavinte minarathil
Additional Info
ഗാനശാഖ: