നാട്ടുവഴിയിലെ കാറ്റു മൂളണ
നാട്ടുവഴിയിലെ കാറ്റുമൂളണ പാട്ടുകേട്ടില്ലേ
നല്ല കദളിക്കുമ്പിനുള്ളിലെ തേൻ കുടിച്ചില്ലേ
കൊതിയൂറി നിന്നില്ലേ...
കണ്ണാരം പൊത്തിയൊളിച്ചും പുന്നാരം കണ്ടുപിടിച്ചും
ആഞ്ഞിലിമൂട്ടിലൊളിച്ചു കളിച്ചില്ലേ.... ഈ
നാട്ടുവഴിയിലെ കാറ്റുമൂളണ പാട്ടുകേട്ടില്ലേ
നല്ല കദളിക്കുമ്പിനുള്ളിലെ തേൻ കുടിച്ചില്ലേ
കൊതിയൂറി നിന്നില്ലേ...
ചെമ്മുകിലാടയണിഞ്ഞൊരു മാനം പുഞ്ചിരി തന്നില്ലേ
ചന്ദ്ര നിലാവിലലിഞൊരു രാവിൻ ചന്തമുറഞ്ഞില്ലേ
കണ്ണാന്തളിക്കാവിൽ കളിയാട്ടം കണ്ടില്ലേ
മഞ്ചാടി പല്ലാങ്കുഴി കൊണ്ടുനടന്നില്ലേ
കതിരോലകളായി മദിച്ചു രസിക്കണ പാടം പൂത്തില്ലേ
നാട്ടുവഴിയിലെ കാറ്റുമൂളണ ..
നല്ല കദളിക്കുമ്പിനുള്ളിലെ തേൻ കുടിച്ചില്ലേ
മഞ്ഞല മാഞ്ഞു വരുംവഴിയോ മുടി മാടിയൊതുക്കീല്ലേ
പാദസരങ്ങളണിഞ്ഞൊരു പൂമ്പുഴ മാടി വിളിച്ചില്ലേ..
ചുണ്ടിൽ ചിരി ചോരും അരിമുല്ലപെൺകൊടിയേ
പാവാടപ്രായം പതിനേഴു കഴിഞ്ഞില്ലേ
പുകിലാടിയ വേനലുഴിഞ്ഞു മറഞ്ഞതുമാരുമറിഞ്ഞില്ലേ
ഈ നാട്ടുവഴിയിലെ കാറ്റുമൂളണ പാട്ടുകേട്ടില്ലേ
നല്ല കദളിക്കുമ്പിനുള്ളിലെ തേൻ കുടിച്ചില്ലേ
കൊതിയൂറി നിന്നില്ലേ...
കണ്ണാരം പൊത്തിയൊളിച്ചും പുന്നാരം കണ്ടുപിടിച്ചും
ആഞ്ഞിലിമൂട്ടിലൊളിച്ചു കളിച്ചില്ലേ....