കഥ പറയാൻ
ചേർത്തതു് Neermani സമയം
കഥ പറയാൻ, ഒരു പാട്ട് മൂളാൻ
എനിക്കിന്നൊരാളിന്റെ കൂട്ടുണ്ട്
വിരൽ പിടിച്ചു പോകാൻ
തുണയായെൻ കൂടെയൊരാളുണ്ട് (കഥ പറയാൻ)
കൈവിടില്ലെന്നുയിരിൽ വൈകിവന്നൊരീ സ്വപ്നം
ഞാൻ വിടില്ലീ കനവ്, എന്നെ തേടി വന്ന തേൻ കനവ്
കണ്ടോട്ടെ ലോകം ഒരു കോടി മലരുകൾ
വിരിയുന്നൊരു ലോകം എൻ നിറമോലും മോഹം
കൂടെ പാടിയലയാൻ പോരാമോ കാറ്റേ
സ്നേഹത്തീരത്തെ കാറ്റേ പോരുമോ (കഥ പറയാൻ)
പനനൊങ്കിനിളനീരിൽ പളുങ്കുപോലെ മൊഴിയാണ്
പങ്കിടാനോർമ്മകളിൽ അമ്മമനസ്സിനലിവാണ്
കേട്ടോട്ടെ ലോകം ഇന്നുള്ളിൽ വിരിയുമൊരുന്മാദ സ്വപ്നം
ചിറകുള്ള കിനാവിൽ വാനവീഥിയിൽ
വാനവില്ലിൽ അലയാനിനി മോഹം
മോഹപ്പൂമൊട്ടായ് പെയ്യുവാൻ മോഹം (കഥ പറയാൻ)
Film/album:
Lyricist:
Music:
Singer:
ഗാനം | ആലാപനം |
---|---|
ഗാനം കഥ പറയാൻ | ആലാപനം പി ജയചന്ദ്രൻ |
ഗാനം ദൂരെ വഴിയിരുളുകയായ് | ആലാപനം അൽഫോൺസ് ജോസഫ് |
ഗാനം റൂട്ട് മാറി | ആലാപനം രശ്മി വിജയൻ, ബെന്നി ദയാൽ |
ഗാനം തെന്നൽ ചിറകുണ്ടോ | ആലാപനം കാർത്തിക്, ജ്യോത്സ്ന രാധാകൃഷ്ണൻ |
ഗാനം തെന്നൽ ചിറകുണ്ടോ (Unplugged) | ആലാപനം കാർത്തിക്, ജ്യോത്സ്ന രാധാകൃഷ്ണൻ |