ദൂരെ വഴിയിരുളുകയായ്

ദൂരെ വഴിയിരുളുകയായ് ചാരെ മൊഴി തിരയുകയായ്
നാൾ വഴിയിൽ നിഴലുകളായ് നാദം അതിവേദനയായ്
പാതി വഴി മുകിലുകൾ വിതറിയ മൃദുകണമലിയുകയോ
നിറഞ്ഞ കനവായ്

ദൂരെ വഴിയിരുളുകയായ് ചാരെ മൊഴി തിരയുകയായ്
നാൾ വഴിയിൽ നിഴലുകളായ് നാദം അതിവേദനയായ്
പാതി വഴി മുകിലുകൾ ചിതറുകയോ ഓ...
വഴികൾ തിരിയുകയോ.....

ദൂരെ വഴിയിരുളുകയായ് ചാരെ മൊഴി തിരയുകയായ്
പാതി വഴി മുകിലുകൾ ചിതറുകയോ ഓ...

സാന്ധ്യമേഘം ചൂടിടുന്ന ജീവകണമോ നീ
ചാതകങ്ങൾ പാടിടുന്ന രാഗലയമോ നീ
ചെല്ലത്താളിൽ വീഴും പ്രകാശത്താരകളാളും
നഭസ്സിലും മനസ്സിലും നിറഞ്ഞു തൂവർണ്ണം
തുള്ളിത്താളം തെന്നി തേകും കടവുകൾ..കടവുകൾ
മുന്നിൽക്കാണും മിന്നിക്കാണും പടവുകൾ..പടവുകൽ
ഒളിവിതറീ, ഒലിവിതറീ തരളിതയായ് താഴ്‌വാരം
മന്ദഹാസം തൂകിടുന്നു മാധവം ...ആ‍....ആ....

ദൂരെ വഴിയിരുളുകയായ് ചാരെ മൊഴി തിരയുകയായ്
നാൾ വഴിയിൽ നിഴലുകളായ് നാദം അതിവേദനയായ്
പാതി വഴി മുകിലുകൾ വിതറിയ മൃദുകണമലിയുകയോ

വേദനകളലിയുകയായ്  വേദികയിലണയുകയായ്
പാതകളിലരുണിമ വിതറുമൊരസുലഭനിമിഷമിതാ...(2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Doore Vazhiyirulukayaay