ബാബു സേട്ട്

Babu Ismail Settu
Date of Death: 
Friday, 25 November, 2005
ബാബു ഇസ്മയിൽ സേട്ട്
കണ്മണി ബാബു
തിരക്കഥ: 1

ചെമ്മീൻ എന്ന ചലച്ചിത്രത്തിന്റെ നിർമ്മാതാവെന്ന നിലയിൽ ശ്രദ്ധേയനായ ചലച്ചിത്രകാരനായിരുന്ന കൺമണി ബാബു എന്ന ബാബു ഇസ്മയിൽ സേട്ട് 1946 ൽ മട്ടാഞ്ചേരിയിലാണ് ജനിച്ചത്.

ചെമ്മീനിന്റെ നിർമ്മാതാവ് എന്ന നിലയിൽ തന്റെ 20 ആം വയസ്സിൽ രാഷ്ട്രപതിയുടെ കൈയ്യിൽ നിന്ന് സ്വർണ്ണമെഡൽ സ്വീകരിച്ച ചെമ്മീനിനുശേഷം ഏഴു രാത്രികൾ, അസ്തി എന്നീ ചിത്രങ്ങൾ കൂടി ഇദ്ദേഹം നിർമ്മിച്ചു. സിനിമാരംഗത്തുനിന്ന് വിട്ടശേഷം അദ്ദേഹം എറണാകുളം എം ജി റോഡിൽ തന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കവിതാ തിയറ്ററിന്റെ നടത്തിപ്പിലാണ് പിന്നീട് ശ്രദ്ധ പതിപ്പിച്ചത്.

2005 നവംബർ 25 ആം തിയതി തന്റെ 62 ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.