വാര്‍മുകിലെ വാനില്‍ നീ
വാര്‍മുകിലെ വാനില്‍ നീ വന്നുനിന്നാല്‍ ഓര്‍മകളില്‍
ശ്യാമ വർണ്ണൻ (2)
കളിയാടി നില്‍ക്കും കഥനം നിറയും
യമുനാനദിയായ് മിഴിനീര്‍ വഴിയും
(വാര്‍മുകിലെ)
പണ്ട്നിന്നെ കണ്ടനാളില്‍ പീലിനീര്‍ത്തി മാനസം (2)
മന്ദഹാസം ചന്ദനമായി (2)
ഹൃദയരമണാ
ഇന്നെന്റെ വനിയില്‍ കൊഴിഞ്ഞുപുഷ്പങ്ങള്‍
ജീവന്റെ താളങ്ങൾ
(വാര്‍മുകിലെ)
അന്ന് നീയെന്‍ മുന്നില്‍വന്നു പൂവണിഞ്ഞു ജീവിതം (2)
തേൻകിനാക്കള്‍ നന്ദനമായി (2)
നളിനനയനാ
പ്രണയവിരഹം നിറഞ്ഞ വാനില്‍
പോരുമോ നീവീണ്ടും (വാര്‍മുകിലെ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(5 votes)
Vaarmukile Vaanil Nee