ശ്രീരാമുലു നായിഡു

Sriramulu Naidu
Sreeramulu Naidu m3db
Date of Birth: 
Saturday, 6 June, 1936
Date of Death: 
Wednesday, 18 February, 2015
എസ് എം ശ്രീരാമുലു നായിഡു
S M Sreeramulu Naidu
SMS Naidu
സംവിധാനം: 4

ശ്രീരാമുലു നായിഡു എന്നറിയപ്പെടുന്ന സുബ്ബരായലു മുനുസ്വാമി ശ്രീരാമുലു നായിഡു തിരുച്ചിയിലാണ് ജനിച്ചത്. 1945 -ൽ പക്ഷിരാജ സ്റ്റുഡിയോ സ്ഥാപിച്ചുകൊണ്ടാണ് ശ്രീരാമുലു നായിഡു സിനിമാരംഗത്തേക്കെത്തുന്നത്. കോയമ്പത്തൂർ സിനിമാ മുതലാളി എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.

1950- ൽ പ്രസന്ന എന്ന സിനിമയുടെ സംവിധാനവും നിർമ്മാണവും നിർവഹിച്ചുകൊണ്ടാണ് ശ്രീരാമുലു നായിഡു മലയാളത്തിലേക്കെത്തുന്നത്. തുടർന്ന് നാല് സിനിമകൾ കൂടി അദ്ദേഹം മലയാളത്തിൽ എടുത്തു. 1961 -ൽ ശ്രീരാമുലു സംവിധാനം ചെയ്ത ശബരിമല ശ്രീഅയ്യപ്പൻ എന്ന സിനിമ മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി. മലയാളം സംസാരിച്ച ആദ്യ അന്യഭാഷാ ചിത്രം ദേശഭക്തൻ കേരളത്തിൽ എത്തിച്ചത് ശ്രീരാമുലു ആയിരുന്നു.

1976 -ൽ ശ്രീരാമുലു നായിഡു അന്തരിച്ചു.