ഗോവിന്ദൻകുട്ടി അടൂർ
മലയാള ചലച്ചിത്ര, ടെലിവിഷൻ നടൻ. പത്തനംതിട്ട ജില്ലയിലെ അടൂരിൽ ജനിച്ചു. പന്തളം എൻ എസ് എസ് കോളേജ്, കേരള ലോ അക്കാദമി ലോ കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം പ്രസ്സ്ക്ലബിൽ നിന്നും ജേർണലിസവും കഴിഞ്ഞു. അതിനുശേഷം ഗോവിന്ദൻകുട്ടി കൂടുതൽ പഠനങ്ങൾക്കായി അമേരിക്കയിലെ ന്യൂയൊർക്ക് ഫിലിം അക്കാദമിയിലേയ്ക്ക് പോയി. വിദ്യാഭ്യാസം കഴിഞ്ഞതിനുശേഷം മനോരമയിൽ കോളമിസ്റ്റായി തന്റെ കരിയർ ആരംഭിച്ചു.
കൈരളി ടി വിയിലെ "സ്റ്റുഡൻസ് ഓൺലി" എന്ന പ്രോഗ്രാമിന്റെ അവതാരകനായിട്ടായിരുന്നു ഗോവിന്ദൻകുട്ടി ദൃശ്യ മാധ്യമ രംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. സ്റ്റുഡൻസ് ഓൺലി പ്രോഗ്രാം 800 എപ്പിസോഡുകൾ ഏതാണ്ട് എട്ട് വർഷം അദ്ദേഹം അവതാരകനായി. 2009-ൽ FRAME- ന്റെ Best compere അവാർഡ്(സ്റ്റുഡൻസ് ഓൺലി) ഗോവിന്ദൻ കുട്ടി കരസ്ഥമാക്കി. 2005-ൽ അനന്ത ഭദ്രം എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് ഗോവിന്ദൻ കുട്ടി സിനിമയിലെത്തുന്നത്. 2008-ൽ ത്രി ചാർ സൗബീസ് എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തു. 2012-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന മോഹൻലാൽ ചിത്രത്തിൽ ഗോവിന്ദൻകുട്ടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. പത്തിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.