അറിയാതെ അറിയാതെ അനുരാഗവീണയിൽ
ചേർത്തതു് Suresh Kanjirakkat സമയം
അറിയാതെ അറിയാതെ അനുരാഗവീണയിൽ
എന്റെ വിരലൊന്നു തൊട്ടു
അതിൽ നിന്നുമൊഴുകും ഒരു ഗാനപല്ലവി
നിന്നെക്കുറിച്ചുള്ളതായി
നിന്നെക്കുറിച്ചുള്ളതായി സഖീ
നിന്നെക്കുറിച്ചുള്ളതായി
(അറിയാതെ...)
നിൻ നിറയൗവനം രാഗമേകി
നിൻ മന സ്പന്ദനം താളമേകി (2)
ആലാപനങ്ങളിൽ നിൻ സ്വരങ്ങൾ (2)
പീയൂഷ ധാരകൾ പെയ്തു നില്പൂ (2)
(അറിയാതെ...)
നിൻ മിഴിപ്പൂക്കളെൻ സ്വപ്നമായി
നിൻ ഋതു ഭംഗിയെൻ മോഹമായി
ഒരു മൂക വീഥിയിൽ നിൻ പദങ്ങൾ
ഒരു നൃത്ത മണ്ഡപം തീർത്തു നില്പൂ
(അറിയാതെ...)
Film/album:
Lyricist:
Music:
Singer: