രേണുക മേനോൻ
Renuka Menon
ആലപ്പുഴയാണ് രേണുക മേനോന്റെ ജന്മ സ്ഥലം. കോളേജ് പഠനകാലത്താണ് രേണുക സിനിമയിൽ അരങ്ങേറുന്നത്. 2002 -ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ നായികയായിട്ടായിരുന്നു രേണുകയുടെ തുടക്കം. അതിനുശേഷം മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും, ഫ്രീഡം.. എന്നിവയുൾപ്പെടെ അഞ്ച് ചിത്രങ്ങളിൽ കൂടി അഭിനയിച്ചു.
2004 -ൽ Anandamanandamaye, Valliddaru Okkatem എന്നീ തെലുഗു ചിത്രങ്ങളിലും, DAS, February 14, Kalabha Kadhalan, എന്നീ തമിഴ് സിനിമകളിലും News എന്ന കന്നഡ സിനിമയിലും നായികയായി അഭിനയിച്ചു. ബിസിനസ് സ്റ്റഡീസിൽ ബിരുദം നേടിയിട്ടുള്ള രേണുക ക്ലാസിക്കൽ നർത്തകി കൂടിയാണ്. 2006 -ൽ വിവാഹിതയായതോടെ അവർ അഭിനയത്തോട് വിടപറഞ്ഞു.
സോഫ്റ്റ്‌വെയർ എഞ്ചിനിയറായ സൂരജ് മേനോനെ വിവാഹം ചെയ്ത രേണുക ഇപ്പോൾ കുടുംബ സമേതം അമേരിക്കയിൽ താമസിക്കുന്നു.





