പൊൻ വീണേ
ചേർത്തതു് ജിജാ സുബ്രഹ്മണ്യൻ സമയം
പൊൻവീണേ എന്നുള്ളിൻ മൌനം വാങ്ങൂ
ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ
ദൂതും പേറി നീങ്ങും മേഘം
മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങൾ പാടുന്ന ഗീതം
ഇനിയും ഇനിയും അരുളി
(പൊൻവീണേ...)
വെൺമതികല ചൂടും വിണ്ണിൻ ചാരുതയിൽ
പൂഞ്ചിറകുകൾ നേടി വാനിൻ അതിരുകൾ തേടി
പറന്നേറുന്നു മനം മറന്നാടുന്നു
സ്വപ്നങ്ങൾ നെയ്തും നവരത്നങ്ങൾ പെയ്തും(2)
അറിയാതെ അറിയാതെ അമൃത സരസ്സിൻ കരയിൽ
(പൊൻവീണേ ....)
ചെന്തളിരുകളോലും കന്യാവാടികയിൽ
മാനിണകളെ നോക്കി കൈയ്യിൽ കറുകയുമായി
വരം നേടുന്നു സ്വയം വരം കൊള്ളുന്നു
ഹേമന്തം പോലെ നവവാസന്തം പോലെ(2)
ലയം പോലെ നലം പോലെ അരിയ ഹരിത വിരിയിൽ
(പൊൻവീണേ..)
Film/album:
Lyricist:
Music:
Singer: