കൊഞ്ചും നിന്‍ ഇമ്പം

കൊഞ്ചും നിന്‍ ഇമ്പം
എന്‍ നെഞ്ചില്‍ വീണമൂളും ഈണം
പാടും ഈ രാവില്‍..
എന്‍ മോഹം ചൂടും തെന്നല്‍ കരളില്‍  
ചിന്നും പൊന്‍തിങ്കള്‍ എന്നും
നാദം ലയം വീണതേടുന്നു
ഉണരൂ നീ വീണേ ചൊരിയു നീ രാഗം
ഉണരൂ നീ വീണേ ചൊരിയു നീ രാഗം (2)

ഒരു  സ്മൃതിയായി മനസ്സില്‍ നിറയുക നീ ..ആ
പടരുക നീ മിഴിയില്‍ കനലലയായി ..ആ  (2)
മോഹം ചൊല്ല്ലീ സ്വരരാഗം എന്നും
എന്നില്‍ നിന്നില്‍ തൂവും തേനല്ലയോ

പാടും ഈ രാവില്‍ എന്‍
മോഹം ചൂടും തെന്നല്‍ കരളില്‍
ചിന്നും പൊന്‍ തിങ്കള്‍ എന്നും
നാദം ലയം വീണ തേടുന്നു
ഉണരൂ നീ വീണേ ചൊരിയു നീ രാഗം
ഉണരൂ നീ വീണേ ചൊരിയു നീ രാഗം

ഒരു മലരായി മാറില്‍ വിരിയുക നീ
ചൊരിയുക നീ ഇതളാല്‍കണിമലരായി (2)
ദാഹം ചൊല്ലീ പുഴതേങ്ങും എന്നും
കണ്ണില്‍കണ്ണില്‍ എന്നും കനിവല്ലയോ 

പാടും ഈ രാവില്‍ 
എന്‍ മോഹംചൂടും തെന്നല്‍ കരളില്‍ 
ചിന്നും പൊന്‍തിങ്കള്‍ എന്നും 
നാദം ലയം വീണ തേടുന്നു
ഉണരൂ നീ വീണേ ചൊരിയൂ നീ രാഗം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
konchum nin imbam