ആരാധികേ എന്റെ രാഗാഞ്ജലി
ആരാധികേ എന്റെ രാഗാഞ്ജലി
ആയിരം മോഹത്തിന്‍ പുഷ്പാഞ്ജലി
പ്രേമാഞ്ജലി നിനക്കെന്‍ പ്രേമാഞ്ജലി
(ആരാധികേ...)
കളഹംസത്തേരില്‍ എഴുന്നള്ളൂ
കളമൊഴി നീയെന്റെ കഥ കേള്‍ക്കൂ
വിജയശ്രീലാളിതനല്ലോ ഞാന്‍
തവനിത്യനായകനല്ലോ
(ആരാധികേ...)
മലര്‍പ്പന്തല്‍ തീര്‍ക്കും മധുമാസം
പനിനീര്‍ പൊഴിയ്ക്കും മണിമേഘം
ഇവയുടെ ഭാവുകം നേടീ ഞാന്‍
പ്രണയേതിഹാസം എഴുതും
(ആരാധികേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aradhike Ente Raaganjali
Additional Info
ഗാനശാഖ: