ആണായാൽ കുടിക്കേണം

ആണായാൽ കുടിക്കേണം
കുടിച്ചാലോ കുഴയേണം (2)
കുടിച്ചാലും പോരാ കുഴഞ്ഞാലും പോരാ
വഴി നിറയെ നിറ നിറയെ നട നട നടക്കേണം
വഴി നിറയെ നിറ നിറയെ നട നട നടക്കേണം
തിത്തെയ് തിത്തെയ് തക തക തിത്തെയ് തക തിത്തിത്തോ
(ആണായാൽ..)

മരുമോനേ എന്റെ മരുമോനേ (2)
ഈ അമ്മാവൻ കൂടെ ഉള്ളപ്പോഴൊരു പേടിയെന്തിനു നിനക്ക്
പേടിയെന്തിനു നിനക്ക്
എന്നാലും എന്റെ പൊന്നു അമ്മാവാ
എന്തു തന്നെ പറഞ്ഞാലും അമ്മയെന്നെ
ഏയ് അമ്മ നിന്നെ
ആരെതിർത്താലും എതിർക്കുന്നവരുടെ
പീസു നമ്മളൂരും ഊരും ഊരും
തകതിത്തിത്തോം
(ആണായാൽ..)

മരുമോനേ പൊന്നു മരുമോനേ (2)
ഉള്ളിൽ മറ്റവൻ കിടക്കുമ്പോളുള്ള
ധൈര്യം വേറെങ്ങു കിട്ടാൻ
ആ ധൈര്യം വേറെങ്ങു കിട്ടാൻ
കാര്യം തന്നെയാണേലും എന്റെ ഭാര്യയാണു സത്യം
അമ്മയെ കണ്ടാൽ
ശീ അമ്മയെക്കണ്ടാൽ !
എന്തു വന്നാലും സ്വന്തം വീട്ടിൽ കരം ചുമക്കണം ഇനി നീ
ഇനി നീ ഇനി നീ
അയ്യോ !!
(ആണായാൽ..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aanayal Kudikkenam

Additional Info

അനുബന്ധവർത്തമാനം