എന്നിട്ടും വന്നില്ലല്ലോ

 

എന്നിട്ടും വന്നില്ലല്ലോ - എന്റെ
കണ്ണു തുടച്ചില്ലല്ലോ (2)
എന്നിട്ടും വന്നില്ലല്ലോ

നിന്നെയും കാത്തു നീറുമീയെന്റെ
തേങ്ങൽ നീ കേട്ടില്ലല്ലോ - എൻ
തേങ്ങൽ നീ കേട്ടില്ലല്ലോ

ദുനിയാവിലാശയ്ക്കു വിലയില്ലല്ലോ (2)
പ്രണയത്തിനായിന്നു വിലയില്ലല്ലോ
പണവും പദവിയുമുണ്ടെങ്കിലാരെയും
പണയപ്പെടുത്താമല്ലോ - ആരെയും
പണയപ്പെടുത്താമല്ലോ

എന്നിട്ടും വന്നില്ലല്ലോ - എന്റെ
കണ്ണു തുടച്ചില്ലല്ലോ  
എന്നിട്ടും വന്നില്ലല്ലോ

ഓർമ്മ വെച്ചുള്ളൊരു നാളു തൊട്ടെന്റെ (2)
ഓരോ കളിയിലും കൂട്ടിന്നെത്തി
എന്നുള്ളിൽ പൊൻകൂടു കൂട്ടിയ തോഴാ നീ
എന്നെ മറന്നിടുമോ - പാവമാം
എന്നെ മറന്നിടുമോ 

എന്നിട്ടും വന്നില്ലല്ലോ - എന്റെ
കണ്ണു തുടച്ചില്ലല്ലോ  
എന്നിട്ടും വന്നില്ലല്ലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ennittum vannillallo

Additional Info

അനുബന്ധവർത്തമാനം