പുത്തൻ മണവാട്ടി

 

പുത്തന്‍ മണവാട്ടി പുന്നാരമണവാട്ടി
പൂക്കൈത മലരൊത്ത മണവാട്ടി (2)
തത്തമ്മച്ചുണ്ടാണ് തങ്കക്കഴുത്താണ്
താമരപ്പൂവൊത്ത കണ്ണാണ് (2)
ആഹ താമരപ്പൂവൊത്ത കണ്ണാണ്

പുത്തന്‍ മണവാട്ടി പുന്നാരമണവാട്ടി
പൂക്കൈത മലരൊത്ത മണവാട്ടി (2)

മണവാളനെത്തുമ്പോ മണിയറവിട്ടുനീ
മറവിലേക്കോടല്ലെ മണവാട്ടി
മൈലാഞ്ചിക്കയ്യിനാല്‍ മാന്മിഴി പൊത്തിനീ
മാറിക്കളയല്ലേ മണവാട്ടി (2)
നീ മാറിക്കളയല്ലേ മണവാട്ടി 

പുത്തന്‍ മണവാട്ടി പുന്നാരമണവാട്ടി
പൂക്കൈത മലരൊത്ത മണവാട്ടി (2)

കസവിന്റെ തട്ടത്താല്‍ കാര്‍മുടിമൂടിയ
കണ്ണാടിക്കവിളുള്ള മണവാട്ടി
കാണാന്‍ ചേലുള്ള മാപ്പിളയെത്തുമ്പോള്‍
നാണം കുണുങ്ങല്ലേ മണവാട്ടി (2)

പുത്തന്‍ മണവാട്ടി പുന്നാരമണവാട്ടി
പൂക്കൈത മലരൊത്ത മണവാട്ടി (2)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Puthan manavaatti

Additional Info

അനുബന്ധവർത്തമാനം