ആലാപം ആദിസായന്തനം

ആലാപം ആദിസായന്തനം പ്രണവം  (2)
തുടു തുംഗജഡാധര ധാരിയിടം
ഒരു തുംഗഹിമാചല സാനുവിലോ
മൃദുഭംഗിയിലിന്നലെ അംഗനയാം മമ സങ്കടഹാരിയെ വാഴ്ത്തുകയോ
സഫലമായ് സകലമായ് നീ
അനുപദമനുപദമൊഴുകുമൊരുപവനം
രംഗീവ ഹ്യാമ സിന്ദൂരമായ് ശരണമായ്...

ജപങ്ങളൊരു തപങ്ങളുടെ നീരദമൊഴിഞ്ഞു
വരമണിഞ്ഞു വരവായ് (2)
നീലാംബരീ നിൻ ഭൈരവീ
നീലോല്പലം നിൻ കണ്ണുകൾ
ശിവദം ശുഭദം അഭയം വരദം
കവിതേ കലികേ കലയാമുഷസ്സേ
എൻ മനസ്സിലെ മുരളിക ദലമധു പൊഴിയുമൊരാലാപം
ആദിസായന്തനം പ്രണവം.....

അരങ്ങിലൊരു ചിലങ്കയുടെ
ആദിമ തരംഗജതി വിതിർന്നു വിരിയാൻ(2)
സഞ്ചാരി നീ നിൻ സാധകം
സായൂജ്യമായ് സമ്മോഹനം
പറയൂ മനസ്സേ കരയാൻ പറയാം
വെറുതേ വെറുതേ വിധിയിൽ വിടരും
എൻ മനസ്സിലെ മുറിവുകൾ മധുരിതമിനിയൊരാലാപം
സസഗഗ മമ ഗഗ മമപപ നിനിധപ
നിനിസസ ഗഗസസ
നിനിസസ മപനിനിസ
ഗഗമപനിനിസസ സസഗമപ
ഗഗനിസ നിസ നിസ നിസ നിസനീപ
പനി പനി പനിപാമ മപ മപ മഗമാപ
സഗമപനിസനീപ മ പ ധ
ആലാപം....

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Aalapam adi

Additional Info

അനുബന്ധവർത്തമാനം