നിലവെ നിലവെ

 

ആ..ആ.ആ..ആ
നാനാ.. ആഹാ.. ആഹാഹാ
നിലവേ നിലവേ നിലവേ
നിറമില്ലാമഞ്ഞിൽ നീരാടാൻ വാ
പതിയെ പതിയെ പതിയെ
പകലൂഞ്ഞാലാടാം പമ്മി പാറാം
വെറുതെ ഒരു പാട്ടിന്റെ പാൽത്തൂവലായ്
പൊഴിയാ മഴ പൂക്കുന്ന പൂപ്പന്തലിൽ
പ്രണയമുന്തിരി ചുണ്ടു ചുവപ്പിച്ചുമ്മ താ
(നിലവേ...)


മിഴിയുടെ തഴുകിടുമൊരു കിനാവിൽ
വിരിയുവതൊരു സുഖം
തുരുതുരെയുതിരുമതൊരു പരാഗം
പകരുമരിയരസം
നിന്നെ കാണാനെന്നും കണ്ണായിരം
കാറ്റായ് തൊടാൻ കൈയ്യായിരം
പൊന്നേ നനുനനെ നനുനറു മഴ നനയാൻ
(നിലവേ...)

ചിറകിനു നിറഞ്ഞിടുമൊടുമൊരു വസന്തം
കിളിമകളുടെ ഹരം
പഴമൊഴികളിലൊരു പുതു പതംഗം
നിറയുവതൊരു മതം
നിന്നെ മൂടാനെന്നും മുത്തായിരം
മുത്തം വെയ്ക്കാൻ മുഖമായിരം
പൊന്നേ കുനുകുനെ കുനെ കുറുകുക കുയിലായ്
(നിലവേ...)