രാക്കടമ്പിൽ
രാക്കടമ്പിൽ ചേങ്കില തൂക്കും പൂക്കുലക്കൈ താളമടികും
ഇനി നമുക്കായ് കതകു തുറക്കും കാലം വരവേൽക്കും
കോടിജന്മം തേടി നടന്നു ഒന്നു കാണാൻ ഓടിയലഞ്ഞു
നീ വിളിച്ചാൽ മിന്നൽക്കനലായ് ഇനി ഞാൻ വിളി കേൾക്കും
നീ എരിതീക്കനവായ് നീ മഴവിൽ കസവായ്
മണ്ണിലൊരുനാൾ കള്ളൻ മറുനാൾ മന്നൻ
മനം പോലെ മാംഗല്യം
മധുരം മധുരം മധുരിതമധുരം
മനമേ മനമേ മധുരിതമധുരം
(രാക്കടമ്പിൽ.....)
വെണ്ണിലാവിൻ മാളിക നമ്മൾ കന്നിരാവിൽ തീർക്കും
താരകങ്ങൾ തട്ടിയൊതുക്കും താഴികക്കുടമാക്കും
ആ കൊട്ടാരക്കൊട്ടിലൊരു തട്ടാണി കൊണ്ടു
നല്ല പത്താക്ക് പണിതൊരുക്കും ഞാൻ
നല്ല പത്താക്കു കെട്ടി നിൽക്കാൻ
അമ്പാടിമണിപ്പെണ്ണിനമ്പോറ്റി കോടി കൊടുക്കും ഞാൻ
ഞാനോ നീയോ നീയോ ഞാനോ
മണ്ണിൽ ഒരു നാൾ വില്ലൻ മറുനാൾ വീരൻ
മനം പോലെ മാംഗല്യം
മധുരം മധുരം മധുരിതമധുരം
മനമേ മനമേ മധുരിതമധുരം
(രാക്കടമ്പിൽ.....)
ഇന്ദ്രജാല ചെപ്പും പന്തും കൈയിലേന്തി പാടും
മന്ത്രവീണക്കമ്പികൾ തട്ടും സ്നേഹമന്ത്രം മീട്ടും
നീ മിണ്ടാതെ മിണ്ടുമൊരു സല്ലാപസ്വരമെന്റെ
നെഞ്ചോടു ചേർത്തു ചിരിക്കും ഞാൻ
നീ കാണാതെ കണ്ടു നിന്റെ കണ്ണാടിക്കളിച്ചെപ്പിൽ
അഞ്ചുന്ന കൊഞ്ചലെടുക്കും
നീ മഴയായ് പൊഴിയും ഞാൻ കാറ്റായ് പൊഴിയും
നമ്മൾ അറിയാമറകൾ മായും നേരം
മനം പോലെ മാംഗല്യം
മധുരം മധുരം മധുരിതമധുരം
മനമേ മനമേ മധുരിതമധുരം
(രാക്കടമ്പിൽ.....)