പഞ്ചവൻകാട്ടിലെ തമ്പുരാനേ

പഞ്ചവൻകാട്ടിലെ തമ്പുരാനേ...
പച്ചിലക്കുടിലിലെ തമ്പുരാനേ..
വെള്ളിമലത്താഴ്വരയിൽ
അല്ലിപ്പൂന്തേനിനു പോകും നിൻ കൂടെ കൂട്ടിനു
ഞാനും വന്നോട്ടേ 
(പഞ്ചവൻകാട്ടിലെ...)

വെള്ളാരം കുന്നിലെ തമ്പുരാട്ടീ
വെള്ളോട്ടുവളയിട്ട തമ്പുരാട്ടീ
വെള്ളിമലതാഴ്വരയിൽ എൻകൂടെ കൂട്ടിനു വന്നാൽ
നിൻകാലിൽ കല്ലുംമുള്ളും പതിച്ചാലോ 
കല്ലും മുള്ളും കാലിൽ കൊള്ളുകേല
എനി കൈപിടിക്കാൻ നീയില്ലെ എനിക്കു മുൻപേ (കല്ലും മുള്ളും..)

കാട്ടു ജന്തുക്കളോടി അടുത്താലോ
കാറ്റത്തും വെയിലത്തും തളർന്നാലോ (കാട്ടു..)
കൂട്ടിനു നീയെന്റെ കൂടെയുള്ളപ്പോൾ
ഏതു കൂറ്റനെനേടിയനു പേടിയില്ല
കൂറ്റനേ അടിയനു പേടിയില്ല

പഞ്ചവൻകാട്ടിലെ തമ്പുരാനേ
പച്ചിലക്കുടിലിലെ തമ്പുരാനേ
വെള്ളിമലതാഴ്വരയിൽ എൻ കൂടെ കൂട്ടിനു വന്നാൽ
നിൻ കാലിൽ കല്ലും മുള്ളും പതിച്ചാലോ 

തേനുംതിനയും എന്നിൽ ഉള്ളപ്പോളെന്തേ
വേറൊരു വനം തേടി പോകുന്നു നീ (തേനുംതിനയും..)
ഈ നറുംതേനാർക്കും വിൽക്കാനല്ല
ഹൃദയത്തിൽ നിത്യവിരുന്നേകാനല്ലോ (ഈ നറും..)

വെള്ളാരംകുന്നിലെ തമ്പുരാട്ടീ
വെള്ളോട്ടുവളയിട്ട തമ്പുരാട്ടീ
വെള്ളിമലത്താഴ്വരയിൽ
അല്ലിപ്പൂന്തേനിനു പോകും നിൻ കൂടെ കൂട്ടിനു
ഞാനും വന്നോട്ടേ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
panchavan kaattile