ലൗ മീ ലൈക് ഐ ലൗ യു

ലൗ മീ ലൈക് ഐ ലൗ യു
ലൗ മീ ലൈക് ഐ ലൗ യു
വിണ്ണിൽ മേഘമിഥുനം
തമ്മിലൊന്നായ് ചേർന്ന നേരം
നെഞ്ചിൽ കഞ്ജബാണൻ
മഞ്ജുമഞ്ചം തീർത്ത നേരം
എന്നിൽ രാഗഭാവം എന്നിൽ രാഗഭാവം

"എന്തിനിങ്ങനൊരു നാണം
എന്തിനിങ്ങനൊരു തിടുക്കം
വാ ഇങ്ങടുത്തോട്ട് വാ
ങ്ഹും വേണ്ട ഇപ്പോൾ വേണ്ട"

കണ്ണിൽ ഒളികണ്ണാൽ നീ പെയ്യും കള്ളനാണം
സ്വപ്നം കാണും കാലം നീ നൽകും പൂമരന്ദം
ഉള്ളിൽ തൂമ തീർക്കും എന്നിൽ
വർണ്ണജാലം എങ്ങും പുളകമേളം
(വിണ്ണിൽ..)

"ശ്ശ് വന്നേ ഒരു രഹസ്യം പറയാം
ശ്ശോ വേണ്ട എനിയ്ക്കു പേടിയാ
എനിയ്ക്കിനി ദേഷ്യം വരും ഹാ
ശ് വിടൂന്നേ വല്ലവരും കാണും"

മെയ്യിൽ നിൻ മെയ്യിൽ
നിൻ ഗന്ധം ഏറ്റുവാങ്ങാൻ
ചുണ്ടിൽ നിന്റെ ചുണ്ടിൽ
തേൻകിണ്ണം ഏറ്റുവാൻ
ഉള്ളിൽ പ്രേമദാഹം എന്നിൽ
ആത്മതാപം എന്നും കാമമോഹം

ലൗ മീ ലൈക് ഐ ലൗ യു
ലൗ മീ ലൈക് ഐ ലൗ യു
വിണ്ണിൽ മേഘമിഥുനം
തമ്മിലൊന്നായ് ചേർന്ന നേരം
നെഞ്ചിൽ കഞ്ജബാണൻ
മഞ്ജുമഞ്ചം തീർത്ത നേരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Love me like I love u

Additional Info

Year: 
1978

അനുബന്ധവർത്തമാനം