താരകേ രജതതാരകേ - 2

താരകേ രജതതാരകേ...

താരകേ രജതതാരകേ
താരകേ രജതതാരകേ നിന്റെ
സഞ്ചാരപഥങ്ങള്‍ തേടി ഞാന്‍
നിഴല്‍ പോലെ പുറകെ വന്നൂ
ഒരു മണല്‍ക്കാറ്റുപോലെ അലഞ്ഞു
ഒരു മണല്‍ക്കാറ്റുപോലെ അലഞ്ഞു
താരകേ രജതതാരകേ നിന്റെ
സഞ്ചാരപഥങ്ങള്‍ തേടി ഞാന്‍

മോഹദാഹങ്ങള്‍തന്‍ തിരകളില്‍ ഞാനൊരു
പാഴ്മരത്തോണി പോലുലഞ്ഞു ഞാന്‍
പാഴ്മരത്തോണി പോലുലഞ്ഞു

എന്‍ ജീവപുഷ്പത്തിന്‍ കവിളില്‍ ദുഃഖത്തിന്‍
കണ്ണീര്‍ പളുങ്കുതുള്ളി നിറഞ്ഞു
കണ്ണീര്‍ പളുങ്കുതുള്ളി നിറഞ്ഞു
താരകേ രജതതാരകേ നിന്റെ
സഞ്ചാരപഥങ്ങള്‍ തേടി ഞാന്‍

നിനക്കുറങ്ങാനെന്‍ അരികില്‍ ഞാനൊരു
നിര്‍മല ശയനമഞ്ചമൊരുക്കി ഞാന്‍
നിര്‍മല ശയനമഞ്ചമൊരുക്കി അതില്‍
നിന്നെ കൊണ്ടുവന്നിരുത്താനായ് ഞാന്‍
അനുധാവനം ചെയ്തു നിത്യം ഞാന്‍
അനുധാവനം ചെയ്തു നിത്യം
താരകേ രജതതാരകേ നിന്റെ
സഞ്ചാരപഥങ്ങള്‍ തേടി ഞാൻ
നിഴല്‍ പോലെ പുറകെ വന്നൂ
ഒരു മണല്‍ക്കാറ്റുപോലെ അലഞ്ഞു
ഒരു മണല്‍ക്കാറ്റുപോലെ അലഞ്ഞു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Tharake rajatha tharake - 2

Additional Info

Year: 
1978

അനുബന്ധവർത്തമാനം