നീലപ്പൊന്മാനേ
നീലപ്പൊന്മാനേ സ്നേഹപ്പൊന്മാനേ
ഇന്നു നിന്നിലേതോ മൗനം നിറഞ്ഞതെന്തേ
ഒന്നും ചൊല്ലാതെ ആരും കേൾക്കാതെ
കണ്ണിൽ കണ്ണാലിഷ്ടം നമ്മൾ പറഞ്ഞതല്ലേ
കനവുകളേകിയ വനിയിൽ
പുതുമഴയുടെ നേരിയ സുഖമായ്
പുലരിയിലാടിയ മലരിൻ നറു ചിരിയഴകേറിയ മുഖമായ്
നിൻ നെഞ്ചിലെ ഓമൽ ഗീതികൾ പാടൂ
എൻ മാറിൽ ചേർന്നു മയങ്ങാൻ പോരൂ
( നീലപ്പൊന്മാനേ...)
പുഴയോരത്തെ പീലിക്കാറ്റിൽ
നിൻ ശ്വാസഗന്ധം തേടുന്നു ഞാൻ
എൻ മോഹത്തിൻ വാസന്തത്തിൽ
നിന്നോർമ്മയെല്ലാം പുഷ്പങ്ങളായ്
ഇളവെയിൽ തരും കതിരൊളിയതോ
അകമലരിലെ പ്രണയമാം പ്രിയവരം
നിൻ മൊഴിയും നിൻ പല്ലവിയും
ഞാൻ കൂടേറ്റു പാടി അണയാം
നിൻ ചിരിയും നിലാവലയും ഞാനിന്ദുകാന്തമായ് മാറാം
ഉം..ഉം..ഉം....
വിൺ മുറ്റത്തെ മഴവിൽ കൊമ്പിൽ
നിൻ സ്വപ്നരാഗം കാണുന്നു ഞാൻ
ഈ ജന്മത്തിൻ തീരത്തെന്നും
നിന്നെയും കാത്ത് നിൽക്കുന്നു ഞാൻ
പുതുമകളെഴും കവിതകൾ തരും
നിനവുകളിലെ മധുരമാം നിൻ സ്വനം
നിന്നരികിൽ നിഴൽ വരയായ്
ഞാനിന്നു തന്നെയുണരാം
നിൻ വഴിയിൽ തണൽ തരുവാൻ
ഞാനെന്നുമെന്നും പൂത്തു നിൽക്കാം
(നീലപ്പൊന്മാനേ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Neelaponmane
Additional Info
Year:
2010
ഗാനശാഖ: