സുരസുന്ദരി (പത്തല്ലേ പത്തല്ലേ )
സുരസുന്ദരീ മൃദുഭാഷിണീ തവപാദം ശരണം
വരമായിനി മമമോചനമുടനേയരുളീടണം (2)
10..9..8..7..6..5..4..2..1..
പത്തല്ലേ പത്തല്ലേ നീ എന്നും ആപത്തല്ലേ (2)
മുത്തല്ലേ മുത്തല്ലേ ഞാൻ മുങ്ങിയെടുത്തൊരു മുത്തല്ലേ
എന്നെ കൊത്തല്ലേ കൊത്തല്ലേ
ഒരു പാമ്പായി നീ കൊത്തല്ലേ
അത്താ ഏ പത്താ നീ എന്നും ആപത്താ
ഏ അത്താ പത്താ നീ എന്നും ആപത്താ (2)
(പത്തല്ലേ....)
ആ ഉള്ളേലിയൂ.. ആ.. ഉള്ളെരിയൂ..
കണ്ണാരം പൊത്തിപ്പൊത്തി കിന്നാരം ചൊല്ലി ചൊല്ലി
നെഞ്ചാകെ കുത്തിക്കീറല്ലേ
കണ്ണോടു കണ്ണും വെച്ച് മെയ്യോട് മെയ്യും ചേർത്ത്
നെഞ്ചിൽ നീ കാഞ്ചി വലിക്കല്ലേ
കാണാക്കുറുമ്പിൻ കൊമ്പ് നോക്കാലൊടിക്കും മുൻപ്
നീയെന്നെ വാഴ്ത്തി പാടിപ്പോ
മൂലോകം ചുറ്റിപ്പറ്റി ഭണ്ഡാരക്കെട്ടിനുള്ളിൽ
മോഹങ്ങൾ കെട്ടിപ്പൂട്ടിപ്പോ
നിന്നെ ക്കണ്ടാൽ ദേവി ഫൂലൻ ദേവി
നിന്നെ കണ്ടാൽ ദേവി മൂ മൂ മൂ മൂധേവി
(പത്തല്ലേ....)
സുരസുന്ദര പുരുഷോത്തമാ തവ പാദം ശരണം
വരമായിനി തവ പത്നീ പദം ഉടനേയരുളീടണം (2)
കാർകൂന്തൽ കെട്ടും കാട്ടി കൺപീലി ചിന്നി പമ്മി
ഇന്നെന്റെ ലോകം മുക്കല്ലേ
കാമന്റെ അമ്പും വില്ലും കണ്ടാൽ ഉടക്കിപ്പോകും
ആ രൂപം തല്ലിപ്പൊട്ടിക്കാൻ
എന്നും നീ എന്റേതല്ലേ വേറെതുമില്ലേലെന്റെ
കനവല്ലേ നീ താനെ
മേലേ ഒരു സുന്ദരവാനം താഴെ അതിസുന്ദരഭൂമി
മുന്നിൽ നീ മാത്രം സ്വയാരേ
നിൻ കണ്ണിണയിൽ നാണം അതിന്നെതെൻ സ്വപ്നം
രൂപം മായാരൂപം ഒരു പേക്കോലം
(പത്തല്ലേ...)